കോട്ടയം: കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവന്ന റവന്യൂജില്ലാ കായിക മേളയില്‍ ഇന്നലെയും റെക്കോര്‍ഡുകളുടെ പൊന്‍തിളക്കമായിരുന്നു. ഹാമര്‍ത്രോ, ഷോട്ട്പുട്ട്, ഹൈജംമ്പ് എന്നീ മത്സരങ്ങളിലായിരുന്നു റെക്കോര്‍ഡുകള്‍. ഹാമര്‍ത്രോയില്‍ കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ്സിലെ പ്ലസ്ടൂ വിദ്യാര്‍ത്ഥി സിറിള്‍ ജോര്‍ജ്ജിനാണ് സംസ്ഥാന റെക്കോര്‍ഡ്. ഇതുവരെയുള്ള 46.34 മറികടന്ന് 49.89 റെക്കോര്‍ഡിലേക്ക് മുത്തമിടുകയായിരുന്നു. ഷോട്ട്പുട്ടില്‍ കടനാട് സെന്റ് സെബാസ്റ്റിയന് എച്ച്എസ്എസ്സിലെ ഐബിന്‍ ബിബി 2006 ലെ 11.57 മറികടന്ന് 11.96 റെക്കോര്ഡിലക്ക് കുതിച്ചു. ഇതു കൂടാതെ ഐബിന്‍ സീനിയര്‍ ഡിസ്കസ്ത്രോയിലും ഒന്നാംസ്ഥാനം നേടി.
ജൂനിയര്‍ ഹൈജംബില് ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസ്എസിലെ സംഗീത 1.60 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് റെക്കോഡിലേക്ക് എത്തിയത്. ഈ കായികതാരങ്ങള്‍ വരുന്ന സംസ്ഥാന മീറ്റിലും മുന്നിലേക്ക് കുതിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ഇതിനായി ഇവര്‍ പരിശീലനങ്ങളും കഠിനമാക്കുകയാണ്.
ഇതു കൂടാതെ കഴിഞ്ഞ ദിനങ്ങളില്‍ ജൂണിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ സ്വന്തം പേരിലുണ്ടായിരുന്ന ദേശീയ റെക്കോര്‍ഡ് പാലാ സെന്റ് മേരീസിലെ മരിയ ജയ്സണ്‍ തിരുത്തിയിരുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംബില് ഭരണങ്ങാനം സെന്റ് മേരീസിലെ ലിബിയ ഷാജി, ജൂനിയര്‍ ഹാമര്‍ത്രോയില്‍ ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ്സിലെ ദീപാ ജോഷി എന്നിവരും റികോര്ഡുകള്ക്ക് ഉടമകളായി. കായികമേളയുടെ ആദ്യദിനത്തില്‍ തന്നെ ജൂണിയര്‍ നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡെബി സെബാസ്റ്റിയന്‍സ് റിക്കോര്‍ഡു നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: