കോട്ടയം: യുവജനങ്ങളില്‍ ശാസ്ത്രാഭിനിവേശം വളര്‍ത്തുന്നതിനുള്ള ചുമതല ഇന്നത്തെ ശാസ്ത്ര സമൂഹം ഏറ്റെടുക്കണമെന്ന് കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ.വി.എന്‍.രാജശേഖരന് പിള്ള പറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ സഹകരണത്തോടെ നടന്നുവന്ന 23-ാമത് സ്വദേശി ശാസ്ത്ര കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ ഇന്ത്യയെ ജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക് മാറ്റിയെടുക്കുവാനുള്ള ഭഗീരഥപ്രയത്നമാണ് രാഷ്ട്ര നേതൃത്വത്തിന്റെ ലക്ഷ്യം. പുത്തന്‍ സങ്കേതങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന പ്രക്രിയയില്‍ തദ്ദേശീയ, പരമ്പരാഗത ശാസ്ത്ര ശാഖകളെ വിസ്മരിച്ചുകൂടാ – ഡോ. രാജശേഖരന് പിള്ള പറഞ്ഞു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എ.വി.ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ.കെ.ഗിരീഷ് കുമാര്‍, പ്രൊഫ.കെ.ആര്.മുരളീധരന് നായര്‍, പ്രൊഫ.വി.പി.എന്‍.നമ്പൂരി, ഡോ.എ.പി.തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പരമ്പരാഗത കൃഷിരീതിയില്‍ നിന്നും ജീവിതചര്യകളില്‍ നിന്നും വ്യതിയാനം സംഭവിച്ചതുമൂലം ഇന്നത്തെ സമൂഹം നേരിടുന്ന വെല്ലുവിളികളില്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന കര്‍ഷക സംഗമം ഉത്കണ്ഠ രേഖപ്പെടുത്തി. കര്‍ഷക സംഗമത്തില്‍ ചെറുവയല്‍ രാമന്, ഡോ.കെ.ജി പത്മകുമാര്‍, ഫാ.തോമസ് പീലിയാനിക്കല്‍, ഡോ.ലീനാ കുമാരി, ഡോ.പി.ജെ ജോയി, ക്ലാരമ്മ, പി.ആര് മുരളീധരന്, ഡോ.ഇ.വി.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. 23-ാമത് സ്വദേശി ശാസ്ത്ര കോണ്‍ഗ്രസിലെ മികച്ച പ്രബന്ധങ്ങള്‍ക്കുള്ള അവാര്‍ഡിന് ട്രീസാമോള്‍ പി.വി (അഗ്രികള്‍ച്ചറല്‍ സയന്‍സ്), കെ.ആര്.അജീഷ് (കെമിക്കല്‍ സയന്‍സ്), ഡി.ലൈല (എഞ്ചിനീയറിംഗ് സയന്‍സ്), ടി.ആര്.രാജിമോള്‍ (എന്‍വയോണ്‍മെന്റല്‍ സയന്‍സ്), ബെറ്റ്സി സൂസന് ജോണ്സണ് (ഹെല്‍ത്ത് സയന്‍സ്), ദിവ്യ ശ്രീകുമാര്‍ (ലൈഫ് സയന്‍സ്), പ്രശാന്ത് സി.ബി (മാത്തമാറ്റിക്കല്‍ സയന്‍സ്), റോസ്മിന്‍ എല്‍സാ മോഹന്‍ (ഫിസിക്കല്‍ സയന്‍സ്), ജോബിന് കെ.തോമസ് (ട്രഡീഷണല്‍ സയന്‍സ്), ബിനീഷ് കെ.കെ (ഡോ.രവീന്ദ്രന് മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഫിഷറീസ് ആന്റ് ഓഷ്യന്‍ സയന്‍സ്) എന്നിവര്‍ അര്‍ഹരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: