ശ്വേതാ മേനോന്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ പീതാംബരക്കുറുപ്പിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞ നടി ശ്വേതാമേനോനായിരുന്നു ഈ ആഴ്ച്ചയിലെ വാര്‍ത്തയിലെ സ്ത്രീ. കൊല്ലത്ത് പ്രസിഡന്‍സി ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാനെത്തിയ തന്നോട് പീതാംബരക്കുറുപ്പ് അപമര്യാദയായി പെരുമാറിയെന്ന ശ്വേതയുടെ ആരോപണം ഞെട്ടലോടെയാണ് കേരളം കേട്ടത്.പീഡനങ്ങള്‍ക്ക് പേരുകേട്ട നാടാണെങ്കിലും പൊതുവേദിയില്‍ ഒരു ജനപ്രതിനിധി പ്രശസ്തയായ ഒരു നടിയോട് ഇത്രയും മോശമായി പെരുമാറുമോ എന്ന ചര്‍ച്ചയിലായി കേരളം. തന്നെ അപമാനിച്ച വ്യക്തിയുടെ പേര് ആദ്യം വെളിപ്പെടുത്താതിരുന്ന ശ്വേത പിന്നീട് ചില മാധ്യമങ്ങളോടാണ് പീതാംബരക്കുറുപ്പിന്റെ പേര് പറഞ്ഞത്. കുറുപ്പിനെതിരെ രാഷ്ട്രീയ എതിരാളികള്‍ പടവാളുയര്ത്തിയപ്പോള് തന്നെ ശ്വേതാ മേനോന് തന്റെ പരാതി പിന്‍വലിച്ചത് പിന്നെയും വിവാദമായി. കുറുപ്പ് തന്നെ വിളിച്ച് പലവട്ടം മാപ്പ് പറഞ്ഞെന്നും ഗുരുവിന്റെയും ഭര്‍ത്താവിന്റെയും ഉപദേശപ്രകാരം പരാതിയില്‍ നിന്ന് പിന്മാറുകയാണെന്നുമാണ് ശ്വേത നല്കുന്ന വിശദീകരണം. എന്നാല്‍ അറിയപ്പെടുന്ന ജനപ്രതിനിധിയുടെ പേരുവരെ വെളിപ്പെടുത്തി അദ്ദേഹം അപമര്യാദയായി പെരുമാറിയെന്ന് ആരോപണം ഉന്നയിച്ച ശ്വേത ബാഹ്യസമ്മര്‍ദ്ദങ്ങളുടെ പേരില്‍ പരാതിയില്‍ നിന്ന് പിന്മാറിയതിന്റെ നൈതികത കൂടി ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: