പെരിയ: ഹിന്ദു ഭവനങ്ങള്‍ കേന്ദ്രീകരിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ രാവിലെ പെരിയയിലെ ആയംമ്പാറ, കരിഞ്ചാല്‍, വില്ലാരംപതി ഭാഗങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ചാണ് യഹോവ സാക്ഷി വിഭാഗം വീടുകള്‍ കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്തത്. എതിര്‍പ്പുമായി എത്തിയ നാട്ടുകാര്‍ ഈ സംഘത്തിനോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മടങ്ങിപ്പോവാന്‍ തയ്യാറാകാത്തതിനാല്‍ പോലീസില്‍ വിളിച്ച് വിവിരം അറിയിച്ചു. ബേക്കല്‍ സ്റ്റേഷനില്‍ എത്തിച്ച സംഘത്തെ ചോദ്യം ചെയ്തു. കേസെടുക്കുന്നതിനുപകരം താക്കീത് മാത്രം നല്കി വിട്ടയക്കുകയായിരുന്നു. പരാതിയുമായി ബേക്കല്‍ സ്റ്റേഷനില്‍ എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ അവരുടെ മുന്നില്‍ വെച്ച് അപമാനിക്കുകയാണ് എസ്ഐ ചെയ്തത്. മതസ്പര്‍ധ ഉണ്ടാക്കി വര്‍ഗ്ഗീയത സൃഷ്ടിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ എസ്ഐ തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കി. നേരത്തെ തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പരാതികള്‍ പെരിയ ഭാഗത്ത് ഉയര്‍ന്നിരുന്നു. കാഞ്ഞിരടുക്കത്ത് മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് കുടുംബങ്ങളെയാണ് പൂര്‍ണ്ണമായും മതം മാറ്റിയത്. യേശുവിണ്റ്റെ ഫോട്ടോയും നിരവധി പുസ്തകങ്ങളുമായി പുരുഷന്മാര് ഇല്ലാത്ത സമയങ്ങളിലാണ് വീടുകള്‍തോറും കയറിയിറങ്ങി പ്രവര്‍ത്തനം നടത്തുന്നത്. ഹിന്ദു ദേവിദേവന്മാരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദു ആരാധനയെ ചോദ്യം ചെയ്യുകയും ക്രിസ്തുമതമാണ് ശ്രേഷ്ഠമെന്ന് വരുത്തി തീര്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കൂടാതെ പലതരത്തിലുള്ള മോഹന വാഗ്ദാനങ്ങളും ഇവര്‍ നല്‍കുന്നുമുണ്ട്. ഇത്തരം സംഭവങ്ങള്‍ പോലീസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മതപരിവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന സംഘത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്ന നയമാണ് ബേക്കല്‍ എസ്ഐ കൈക്കൊള്ളുന്നത്. പെരിയയിലെ ചെങ്ങറ പുനരധിവാസ കേന്ദ്രത്തില്‍ എല്ലാ വെള്ളിയാഴ്ചയും മതപ്രചാരകന്മാര് വന്ന് ക്ളാസ്സെടുക്കുന്നുണ്ട്. ഇതിനെ പലരും ചോദ്യം ചെയ്തപ്പോള്‍ കള്ളപ്പരാതി നല്കി കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നിയമപാലകരുടെ ഒത്താശയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പോലീസിണ്റ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരത്തിലുള്ള സമീപനത്തിനെതിരെ വനവാസി വികാസകേന്ദ്രം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ഊരുകളിലും കോളനികളിലും മതപരിവര്‍ത്തനത്തിന് എത്തുന്ന സംഘത്തെ കായികമായി നേരിടാന്‍ വനവാസി വികാസ കേന്ദ്രം നേതൃത്വം കൊടുക്കുമെന്ന് ജില്ലാ സംഘടനാ സെക്രട്ടറി പി.കൃഷ്ണന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: