ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. മുസാഫര്‍ നഗറില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് രാഹുലിനോട് വിശദീകരണം തേടിയിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പരിപാടിയും നയവും പറയുകയാണ് ചെയ്തതെന്നും നിയമപരമായി അതിന് അവകാശമുണ്ടെന്നും രാഹുല്‍ വിശദീകരണത്തില്‍ പറയുന്നു. മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവന നടത്തിയതിനെതിരെയാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
മുസാഫര്‍ നഗര്‍ കലാപത്തിന് ഇരകളായ യുവാക്കളെ പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകള്‍ സമീപിച്ചതായി തനിക്ക് അറിവു കിട്ടിയിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: