കൊല്ലം: ലാവ്ലിന് കേസില്‍നിന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒഴിവാക്കിയ ജഡ്ജിക്കെതിരെ പി.സി ജോര്‍ജ്. വിധിയിലെ ചില പരാമര്‍ശങ്ങളാണ് പി.സി ജോര്‍ജിനെ ചൊടിപ്പിച്ചിരിക്കുന്നത്. ആഗോള കമ്പനികളെ കേരളത്തിലേക്ക് ക്ഷണിക്കണമെന്നു പറയാന്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി ആര്.രഘു ആരാണെന്ന് അദ്ദേഹം ചോദിച്ചു.
കേസില്‍ നിന്ന് ഉദ്യോഗസ്ഥന്മാരെ ഒഴിവാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്നും പി.സി ജോര്‍ജ് ചോദിച്ചു. കൊല്ലം പ്രസ്ക്ലബില്‍ ആര്.ശങ്കര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 370 കോടി രൂപ ഖജനാവിന് നഷ്ടം വന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു പങ്കുമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ലാവ്ലിന് കേസില്‍ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി നല്‍കണമെന്ന് സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: