മാവേലിക്കര: മദ്യപിച്ചു ‘പാമ്പായി’ എന്നു കരുതി യജമാനനെ ഉപേക്ഷിക്കാന്‍ ഈശ്വറിന് പറ്റുമോ? റോഡില്‍ കിടന്ന യജമാനന് വളര്‍ത്തുനായ കാവലിരുന്നത് മണിക്കൂറുകളോളം. പുന്നമൂട് ളാഹ ജങ്ങ്ഷനിലാണ് യജമാനന് സമീപത്തേക്ക് ഒരു ഈച്ചപോലും കടന്നു വരാതെ നായ കാവലിരുന്നു. രാവിലെ പുറത്തേക്ക് പോയ യജമാനനെ കാണാതെ തിരക്കിയിറങ്ങിയ നായ പാതയോരത്ത് ‘പാമ്പായി’ കമിഴ്ന്നു കിടന്ന ആളെ തലകൊണ്ട് മറിച്ചിട്ട് യജമാനനാണെന്ന് ഉറപ്പുവരുത്തിയതോടെ കാവല്‍ തുടരുകയായിരുന്നു. യജമാനന്റെ കിടപ്പു കണ്ട് പരിഹസിച്ച് ചിരിച്ചവരോട് ശബ്ദമുയര്‍ത്തി അവന് യജമാന സ്നേഹം പ്രകടിപ്പിച്ചു. ചിലര്‍ കൂട്ടം കൂടി നിന്ന് ചിരിച്ചപ്പോള്‍ അല്പം ഉച്ചത്തില്‍ തന്നെ പ്രതികരിക്കേണ്ടി വന്നു. ഇതോടെ പലരും സ്ഥലം വിട്ടു. നാണം കെടുത്തുന്ന ഇത്തരം പ്രവര്‍ത്തിയോട് ചില സമയങ്ങളില്‍ അവന് യജമാനനോട് തന്നെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. യജമാനന് ബോധം വീണതിന് ശേഷം ഇരുവരും കൂടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: