ഐസ്വാള്‍: ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിലെ നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് പള്ളികളാണ്. ക്രിസ്ത്യന്‍ പള്ളികളുടെ കൂട്ടായ്മയായ മിസോറാം പീപ്പിള്‍ ഫോറം(എംപിഎഫ്) എന്ന സംഘടനയാണ് രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളെ വരെ നിശ്ചയിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ഈ സംഘടനയുടെ ചൊല്‍പ്പടിക്കാണ് മിസോറാമില്‍ പ്രവര്‍ത്തിക്കുന്നത്. മിസോറാം പീപ്പിള്‍ ഫോറത്തിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളു. അല്ലാത്തപക്ഷം സ്ഥാനാര്‍ത്ഥിക്ക് കെട്ടിവച്ച കാശുപോലും ലഭിക്കുകയില്ലെന്നര്‍ത്ഥം.
മിസോറാം പീപ്പിള്‍ ഫോറത്തില്‍ അംഗമാകണമെങ്കില്‍ ക്രിസ്ത്യന്‍ മതം സ്വീകരിച്ച സ്ഥാനാര്ത്ഥിയായിരിക്കണം. ഇന്ത്യന്‍ ഭരണഘടനയില്‍ ഇല്ലാത്ത 27 നിയമങ്ങള്‍ ഈ സംഘടന മുന്നോട്ട് വയ്ക്കുന്നു. ഇത് അംഗീകരിക്കുന്ന പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളേ മാത്രമെ തെരഞ്ഞെടുക്കപ്പെടുകയുള്ളു. പലപ്പോഴും പള്ളിയില്‍ യോഗം ചേര്‍ന്ന് പുരോഹിതര്‍ക്ക് സമ്മതനായ സ്ഥാനാര്‍ത്ഥിയായിരിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. മിസോറാം പീപ്പിള്‍ ഫോറത്തിന് കൂടുതല്‍ പ്രിയം കോണ്‍ഗ്രസ്സിനോടാണ്. സംസ്ഥാനത്തെ പ്രതിപക്ഷത്തേക്കാള്‍ ശബ്ദം ഈ പുരോഹിത വര്‍ഗത്തിനുണ്ട്. അധികാരത്തിലിരിക്കുമ്പോള്‍ ക്രിസ്ത്യന്‍ സഭകള്‍ക്ക് സര്‍ക്കാര്‍ വഴി വിട്ട് പല സഹായങ്ങളും നല്‍കാറുണ്ടെന്ന ആക്ഷേപം പൊതുവെ നിലനില്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ അതും ഉന്നത പുരോഹിതര്‍ അടങ്ങുന്ന യോഗത്തില്‍ വേണം അവതരിപ്പിക്കാന്‍.
മിസോറാം പീപ്പിള്‍ ഫോറത്തിന്റെ കീഴില്‍ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ആശങ്കപ്പെടാനില്ലായെന്നാണ് കമ്മീഷന്റെ വാദം. ക്രിസ്ത്യന്‍ വിശ്വാസികളെ സഭയുടെ ചട്ടക്കൂടിനകത്തു നിര്‍ത്തി അവര്‍ക്ക് താല്‍പ്പര്യമുള്ള സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചെടുത്ത് ഭരണഘടനയെ കൊഞ്ഞനം കുത്തുകയാണ് ഇവിടെ ചെയ്യുന്നത്. 40 അംഗമുള്ള മിസോറാം നിയമസഭ തെരഞ്ഞെടുപ്പ് ക്രിസ്ത്യന്‍ പുരോഗിത വര്‍ഗത്തിന്റെ കൃത്യമായ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.
എംപിഎഫ് രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും മുന്നില്‍ 27 നിബന്ധനകള്‍ മുന്നോട്ട് വയ്ക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഇറക്കുന്ന പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ പാര്‍ട്ടി വിജയിച്ചതിന് ശേഷം വീഴ്ച്ച വരുത്തുകയോ, 27 നിയമങ്ങളില്‍ ഒരെണ്ണമെങ്കിലും ലംഘിക്കുകയോ ചെയ്താല്‍ എംപിഎഫ് ആ പാര്‍ട്ടിയെ അയോഗ്യരായി കാണും. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനോ ദേശീയ നേതാക്കളെ കൊണ്ട് വരുന്നതിനോ മുന്നോടിയായി സംഘടനയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. വീട് വീടാന്തരമുള്ള തെരഞ്ഞെടുപ്പ് പ്രചരണം എംപിഎഫ് അനുവദിക്കുകയില്ല. പള്ളിയില്‍ വരുന്ന വിശ്വാസികളെ സഭയുടെ തീരുമാനം അറിയിക്കും. തെരഞ്ഞെടുപ്പ്ദിവസം അവര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാറാണ് പതിവ്.
മേഘാലയയിലെ ഷില്ലോങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് പ്രസ് ബൈറ്റീരിയന്‍ ഓഫ് ഇന്ത്യയിലെ പുരോഹിത സഭയുടെ ഒരു ഭാഗമാണ് മിസോറാമിലെ വൈദിക സഭയും. 87 ശതമാനം ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് 3.55 ശതമാനമുള്ള ഹിന്ദുക്കള്‍ ന്യൂനപക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: