ന്യൂദല്‍ഹി: ബിജെപി ഛത്തീസ്ഗഢില്‍ വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് വീണ്ടും അഭിപ്രായ സര്‍വ്വേ ഫലം.ബിജെപി മുഖ്യമന്ത്രിയായ രമണ്‍സിങ് നാലാമതും അധികാരത്തില്‍ തുടരുമെന്നും 90 നിയമസഭാ മണ്ഡലങ്ങളില്‍ 60 തും ബിജെപി പിടിച്ചെടുക്കുമെന്നുമാണ് അഭിപ്രായ സര്‍വ്വേ പറയുന്നത്. എബിപി -ന്യൂസ് ദൈനിക്ക് ഭാസ്കര്‍-നീല്‍സണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട അഭിപ്രായ സര്‍വ്വേയിലാണ് ബിജെപിക്ക് അനുകൂലമായ ഫലം വന്നത്.
പ്രതിപക്ഷമായ കോണ്‍ഗ്രസ് 27 സീറ്റില്‍ ഒതുങ്ങുമ്പോള്‍ ബിജെപി 44 ശതമാനം ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തും. സ്വതന്ത്രസ്ഥാനാര്‍ത്ഥികളും മറ്റ് പ്രാദേശിക കക്ഷികളും കൂടി മൂന്ന് സീറ്റുകള്‍ കഷ്ടിച്ച് പിടിക്കും. ഐബിഎന്നിനും ദ വീക്കിനും വേണ്ടി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റി (സിഎസ്ഡിഎസ്) കഴിഞ്ഞയാഴ്ച്ച പുറത്തുവിട്ട അഭിപ്രായ സര്‍വ്വേയിലും ബിജെപി 61 മുതല്‍ 71 സീറ്റ് വരെ നേടുമെന്ന് പറഞ്ഞിരുന്നു. ഛത്തീസ്ഗഢിലെ നക്സല്‍ സ്വാധീനമുള്ള തെക്ക് വടക്ക് പ്രദേശങ്ങളില്‍ കോണ്‍ഗ്രസിനു കാലിടറുമ്പോള്‍ ബിജെപി 12 മുതല്‍ 17 സീറ്റ് വരെ പിടിക്കും. 2008 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 23 സീറ്റില്‍ ഒതുങ്ങിപ്പോയ കോണ്‍ഗ്രസിന് 2013 ല്‍ 16 സീറ്റ് മാത്രമേ കിട്ടാന്‍ സാധ്യതയുള്ളുവെന്നാണ് സര്‍വ്വേ പുറത്തുവിടുന്ന ഫലം പറയുന്നത്. 2013 ലെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിന്റെ സ്ഥിതി സംസ്ഥാനത്ത് 2008 നെക്കാള്‍ വളരെ ശോചനീയമാണ്.
വിലക്കയറ്റത്തെ ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്തിയത് ഛത്തീസ്ഗഢ് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമില്ലാതാക്കി. നക്സലിസത്തിന്റെ തീവ്രതയെ എല്ലാ അളവിലും ചെറുക്കാന്‍ അവര്‍ക്ക് സാധിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതില്‍ പരാജപ്പെട്ട ഭക്ഷ്യസുരക്ഷാ പദ്ധതി ബിജെപി സര്‍ക്കാര്‍ ഫലപ്രദമായി നടപ്പിലാക്കിയത് 94 ശതമാനം ജനങ്ങളെയും തൃപ്തരാക്കി. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ബിജെപിക്ക് എതിരായി ഒരക്ഷരം പോലും പറയാന്‍ സാധിക്കാതെയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖിക്കരിക്കാന്‍ ഗോദയില്‍ ഇറങ്ങുന്നത്. അടുത്തമാസം 11നും 19നും രണ്ട് ഘട്ടമായിട്ടാണ് ഛത്തീസ്ഗഢില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: