മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ ബോട്ട് ജങ്കാര്‍ സര്‍വ്വീസ് യാത്ര അപകടകരവും, ദുരിതപൂര്ണ്ണവുമാകുന്നു. മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള കൊച്ചി അഴിമുഖം വഴിയുള്ള ജലഗതാഗതയാത്ര ദുരന്തം ക്ഷണിച്ചുവരുത്തുകയാണെന്നാണ് യാത്രക്കാരും, സാമൂഹിക സംഘടനകളും പരാതിപ്പെടുന്നത്.
കൊച്ചിന്കോര്പ്പറേഷന് കീഴിലായിരുന്ന ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ ജങ്കാര്‍- ബോട്ട് സര്‍വ്വീസുകള്‍ 90 കളിലാണ് സ്വകാര്യമേഖലയ്ക്ക് കൈമാറിയത്. അഴിമുഖം യാത്രക്കനുയോജ്യമായ രീതിയിലുള്ള മൂന്ന് ബോട്ടുകളും, രണ്ട് ജങ്കാറുകളുമാണ് ഇടതടവില്ലാതെ ഈ മേഖലയില്‍ സര്‍വ്വീസ് നടത്തിയിരുന്നത്. മൂന്ന് പതിറ്റാണ്ടിലെറെ പഴക്കമുള്ള ബോട്ടുകളും, വേണ്ടത്രസംവിധാനങ്ങളോടെയുള്ള ബോട്ടുകളും, ജങ്കാറുകളുമാണ് കോര്പ്പറേഷന് സര്‍വ്വീസിനായി ഉപയോഗിച്ചിരുന്നത്. ഫെറി- ജങ്കാര്‍ സര്‍വ്വീസ് സ്വകാര്യ മേഖലയ്ക്ക് കൈമാറുമ്പോഴുള്ള കരാറില്‍ രണ്ടുബോട്ടുകളും, രണ്ടു ജങ്കാറുകളും ഒരേസമയം സര്‍വ്വീസ് നടത്തണമെന്നും, ഒരു ബോട്ടും, ജങ്കാറും മുന്‍ കരുതലായി ആവശ്യം കരുതണമെന്നും നിബന്ധനയുള്ളതായി സാമൂഹ്യസംഘടനാപ്രവര്ത്തകര് പറയുന്നു.
സര്‍വ്വീസുകള്‍ കൈമാറിയ വേളയില്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ബോട്ടുകളും, ജങ്കാറും സ്വകാര്യ ഏജന്‍സിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഒന്നരപതിറ്റാണ്ടിലേറെയായി കരാര്‍ പ്രകാരം സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ഏജന്‍സി ഈമേഖലയിലേയ്ക്ക് പുതിയ ബോട്ടുകള്‍ ഇറക്കുവാനോ, ജങ്കാര്‍ സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കാനോ തയ്യാറായിട്ടില്ലെന്നാണ് വ്യാപകമായി പരാതി ഉയര്‍ന്നിരിക്കുത്. ബോട്ട്- ജങ്കാര്‍ യാത്രനിരക്കുകള്‍ പ്രതിവര്‍ഷം കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്യുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പഴക്കം ചെന്ന ബോട്ടുകള്‍ തകരാറിലാകുന്നതിന്റെ പേരിലും, അറ്റകുറ്റപ്പണിയുടെ പേരിലും സര്‍വ്വീസുകള്‍ തടസ്സപ്പെടുകയുമാണ്.
കൊച്ചിന് കോര്‍പ്പറേഷന്റെ ഫോര്‍ട്ടുകൊച്ചി മേഖലാ ഓഫീസിന് വിളിപ്പാടകലെയാണ് ബോട്ട്- ജങ്കാര്‍ ജെട്ടി. എന്നാല്‍ സര്‍വ്വീസുകള്‍ വെട്ടികുറച്ചും, അപകടയാത്ര ഒരുക്കുകയും ചെയ്യുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ കരാര്‍ ലംഘന- ജനവഞ്ചനാ നടപടി കൈക്കൊള്ളുവാന്‍ കോര്പ്പറേഷന് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് രാഷ്ട്രീയ- സാമൂഹ്യസംഘടനാ ഭാരവാഹികളും ചൂണ്ടക്കാട്ടി. സര്‍ക്കാര്‍ കോര്പ്പറേഷന് ഭരണകക്ഷിക്കാരനാണ്. സ്വകാര്യ ഏജന്സിക്കാരനെന്നതിനാലാണ് കോര്പ്പേറേഷന് നടപടിക്ക് തയ്യാറാകാത്തതെന്നു ആരോപണമുയര്‍ന്നുകഴിഞ്ഞു. ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ യാത്രയ്ക്കുള്ള ബോട്ടുകളും ജങ്കാറും നവീകരിക്കണമെന്നും, മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് വിവിധ റസിഡന്റ്സ് അസോസിയേഷനുകള്‍ കൊച്ചിന് കോര്പ്പറേഷന് അധികൃതരോടാവശ്യപ്പെട്ടു. കരാര്‍ പ്രകാരം ഇരുസര്വ്വീസുകളും കൃത്യമായി നടത്തുന്നത് ഉറപ്പുവരുത്തുവാനും അമിത നിരക്കുകള്‍ ഈടാക്കുന്നത് ഒഴിവാക്കുവാനും കോര്പ്പറേഷന് സംവിധാനമൊരുക്കണമെന്നും എഡ്രാക്ക് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: