ആലുവ: ആലുവശിവരാത്രി മണപ്പുറത്തക്ക് നിര്‍മ്മിക്കാന്‍ നിശ്ചിയിച്ചിരുന്ന നിര്‍ദ്ദിഷ്ട തൂക്കുപാലം വേണ്ടെന്നുവച്ചു. തൂക്കുപാലത്തിന് സുരക്ഷിതത്വം കുറവുണ്ടെന്ന ഫൈനാന്‍സ് ടെക്നിക്കല്‍ വിഭാഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. പകരം 15 കോടിയോളം രൂപചിലവില്‍ ആറ് മീറ്റര്‍വീതിയില്‍ കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കും.
ഇതിനുള്ള രൂപരേഖതയ്യാറാക്കുന്നതിന് ഒമ്പത് ലക്ഷം രൂപയുടെ ടെര്ഡറായി. മുന്‍സിപ്പല്‍ പാര്ക്കിന് സമീപത്ത് നിന്ന് മണപ്പുറം ആല്ത്തറഭാഗത്തേക്കാണ് പാലം നിര്‍മ്മിക്കുക. ആല്‍ത്തറയില്‍ നിന്ന് മണപ്പുറം ശിവക്ഷേത്രത്തിലേക്ക് ഇറങ്ങുന്നതിന് പ്രത്യേക സൗകര്യവും ഉണ്ടാകും. മണപ്പുറത്ത് പാലം അവസാനിച്ചാല്‍ വര്‍ഷക്കാലത്ത് പെരിയാര്‍ കരകവിഞ്ഞൊഴുകുമ്പോള്‍ പാലത്തിന്റെ സൗകര്യം ജനങ്ങള്‍ക്ക് ലഭിക്കില്ല. ഇതു പരിഗണിച്ചാണ് പാലം ആല്ത്തറഭാഗത്തേക്ക് നീട്ടുന്നത്. പെരുമ്പാവൂര്‍ കിഴക്കമ്പലം ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മണപ്പുറത്തേക്ക് പോകുന്നതിന് ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
കൊട്ടാരക്കടവില്‍നിന്ന് മണപ്പുറത്തേക്ക് പാലം നിര്‍മ്മിക്കാനാണ് നേരത്തെ ആലോച്ചിരുന്നത്. മുന്‍സിപ്പല്‍ പാര്‍ക്കിനോട് ചേര്ന്നുള്ളവഴി അവസാനിക്കുന്ന ഭാഗത്തുനിന്ന് പാലം തുടങ്ങണമെന്നാണ് പുതിയ നിര്‍ദ്ദേശം. രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചാലുടന്‍ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികളുണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: