ന്യൂദല്‍ഹി: കെപിസിസി നിര്‍വാഹക സമിതിയുടെ പുനഃസംഘടിപ്പിച്ച പട്ടികയില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. പട്ടിക പുനഃക്രമീകരിക്കണമെന്നും പട്ടികയില്‍ ജനറല്ബോഡിയിലേക്കാള് കൂടുതല്‍ അംഗങ്ങള്‍ എക്സിക്യുട്ടിവിലാണെന്നും ഹൈക്കമാന്റ് അറിയിച്ചു.
മുന്നൂറ്റിയന്‍പതോളം പേര് വരുന്ന ഭാരവാഹി പട്ടികയാണ് കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്നിക്കിന് കെപിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന് എന്നിവര്‍ കൈമാറിയിരുന്നത്. നിലവിലെ നിര്‍വാഹക സമിതിയുടെ അംഗബലത്തില്‍ നിന്നും എഴുപതോളം പേര് കൂടുതലാണ് പുതിയ പട്ടികയില്‍. ഇത്ര വലിയ ഭാരവാഹി പട്ടിക അംഗീകരിക്കാനാകില്ലെന്നാണ് മുകുള്‍ വാസ്നിക് സ്വീകരിച്ച നിലപാട്.
15 ശതമാനം വനിതകള്‍ക്കും 15 ശതമാനം പട്ടികജാതി വിഭാഗക്കാര്‍ക്കും സംവരണം ഉറപ്പു വരുത്തിയിട്ടുള്ളതാണ് പട്ടിക. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.
നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെപിസിസി നിര്‍വാഹക സമിതി പുനസംഘടിപ്പിക്കുന്നത്. എല്ലാ ഗ്രൂപ്പുകള്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്തി കൊണ്ടുള്ളതാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെന്നായിരുന്നു നേതാക്കളുടെ അവകാശ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: