വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമുള്ള സുപ്രധാന തിരഞ്ഞെടുപ്പില്‍ 20 വര്‍ഷത്തിനുശേഷം ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനം ബരാക്ക് ഒബാമയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി പിടിച്ചെടുത്തു.
കടുത്ത മത്സരത്തിനൊടുവില്‍ വിര്‍ജീനിയ ഗവര്‍ണര്‍ സ്ഥാനവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡെമോക്രാറ്റുകള്‍ക്ക് വിട്ടുകൊടുത്തു. ന്യൂജേഴ്സി ഗവര്‍ണര്‍ സ്ഥാനം പക്ഷേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനായാസം നിലനിര്‍ത്തി.
മൂന്നു തവണ മേയറായിരുന്ന മൈക്കേല്‍ ബ്ലൂംബെര്‍ഗിനെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റ് നേതാവ് ബില്‍ ഡി ബ്ലാസിയോ അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിന്റെ മേയറായത്.
വിര്‍ജീനയില്‍ ടെറി മകാളിഫ് ആണ് പുതിയ ഗവര്‍ണര്‍. ഏറെ ജനപ്രീതിയുള്ള ക്രിസ് ക്രിസ്റ്റിയാണ് ന്യൂജേഴ്സിയില്‍ ഗവര്‍ണറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: