ന്യൂദല്‍ഹി: നരേന്ദ്രമോദിയെ വധിക്കാന്‍ ഐഎസ്ഐ ഖാലിസ്ഥാന്‍ ഭീകരരുടെ സഹായം തേടുന്നതായി ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ ഭീകരരുടെ ഒളിയിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഐഎസ്ഐ മോദിക്കെതിരെ പദ്ധതി തയ്യാറാക്കുന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാക് ചാര സംഘടനയാണ് ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വധഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യം കണ്ടതില്‍ വച്ചേറ്റവും മികച്ച സുരക്ഷാ സംവിധാനമാണ് മോദി ക്കുവേണ്ടി ഒരുക്കിയിരിക്കുന്നത്. ഒട്ടനവധി ഭീകര സംഘടനകളില്‍ നിന്നും മോദിയ്ക്ക് നേരെ വധഭീഷണിയുണ്ടാകുന്നുണ്ട്.
നരേന്ദ്ര മോദി ഗുജറാത്തിന് പുറത്തേയ്ക്ക് പോകുന്ന ഓരോ സന്ദര്‍ഭത്തിലും ഗുജറാത്ത് പോലീസ് അധികൃതരുമായും എന്‍ എസ് ജി പ്രതിനിധികളുമായും ഐബി സ്റ്റേഷന് മേധാവിയുമായും അതാത് സംസ്ഥാനത്തിന്റെ ഡിജിപിയുമായും ബന്ധപ്പെട്ട ഏജന്‍സികളുമായും മോദിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി യോഗം ചേരും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക. എന്നാല്‍ ഈ നടപടി ക്രമങ്ങള്‍ ഒന്നും പാലിക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
ഒക്ടോബര്‍ 27 ന് നടന്ന പാട്ന റാലിയില്‍ ബോംബാക്രമണം നടത്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് തെഹ്സിന് അക്തര്‍ (മോനു) ന് നിര്‍ദ്ദേശം നല്‍കിയത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ റിയാസ് ഭട്കലാണെന്നും സംശയിക്കുന്നുണ്ട്. ബോംബ് സ്ഫോടനത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിച്ച്, തന്മൂലം ഉണ്ടാകുന്ന തിക്കിലും തിരക്കിലും പെട്ട് മരണ സംഖ്യ ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടിരുന്നതായി പിടിയിലായ ഇംതിയാസ് അന്‍സാരി പറയുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലാണ് ഭീകരരുടെ ഈ ലക്ഷ്യം പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: