ഹൈദരാബാദ്: പതിനേഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് മൂന്ന് ജവാന്മാരെ ചൊവ്വാഴ്ച്ച പിടികൂടി. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം.
പെണ്‍കുട്ടി തന്റെ ആണ് സുഹൃത്തിനൊപ്പം മഹേന്ദ്ര ഹില്‍സില്‍ ഇരിക്കുമ്പോള്‍ മൂന്ന് ജവാന്മാരും അവിടെ എത്തുകയായിരുന്നു.
തുടര്‍ന്ന് മൊബൈല്‍ തട്ടിയെടുത്ത ശേഷം ആണ്‍കുട്ടിയെ അടിച്ചു വീഴ്ത്തുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
അതിനിടെ പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയെ ചികിത്സയ്ക്ക് വിധേയാക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: