കൊച്ചി: ചമ്പക്കരയില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തില്‍ മൊബെയില്‍ ടവര്‍ സ്ഥാപിക്കാന്‍ അനുമതി കൊടുത്ത കോര്പ്പറേഷന് നടപടിപിന്വലിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ആവശ്പ്പെട്ടു. സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം സമരത്തിന് പിന്തുണറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാ സെക്രട്ടറി സഹജ ഹരിദാസ് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് ബി.ആര്.വിജകുമാര്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ആര്.ഓമനക്കുട്ടന്, വൈസ് പ്രസിഡന്റ് സമോദ് കൊച്ചുപറമ്പില്‍, ഏരി#ാകമ്മറ്റി ഭാരവാഹികളായ കമലാഹാസന്, പി.എല്‍.പ്രദീപ്, അനില്‍ ഖുറാങ്ങാട്ട്, കെ.എം.അജയന് എന്നിവര്‍ പങ്കെടുത്തു. ബിജെപി തൃക്കാക്കര നിയോജകമണ്ഡലം സെക്രട്ടറി ഡി.സതീശന്, സമരസമിതി വൈസ് പ്രസിഡന്റ് ഷീബാജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു. ചമ്പക്കരിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: