കാസര്‍കോട്: സംഘടനാ വിരോധത്തിണ്റ്റെ പേരില്‍ എബിവിപി കാസര്‍കോട് നഗര്‍ സെക്രട്ടറിയെ ഇരുപതോളം വരുന്ന എംഎസ്എഫ് പ്രവര്‍ത്തകര്‍ അക്രമിച്ചു. ഗവ.കോളേജില്‍ രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായ ബദിയടുക്കയിലെ പ്രദീഷ് കുമാറി(19)നാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാവിലെ കോളേജില്‍ വെച്ച് ഒരു സംഘം എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രദീഷിണ്റ്റെ കയ്യില്‍ ബന്ധിച്ച രക്ഷാബന്ധനും ചരടും അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. നിരാകരിച്ചതോടെയാണ് കമ്പിപ്പാരയും സൈക്കിള്‍ ചെയിനും പഞ്ച് തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ട് അക്രമം അഴിച്ചുവിട്ടത്. പരിക്കേറ്റ പ്രദീഷിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎസ്എഫ് പ്രവര്‍ത്തകരായ ഉനൈസ്, മുഷിത്, നിസാം, ഹര്‍ഷാദ്, നവാസ്, അസീസ്, യാസര്‍ അറാഫത്ത്, നൈമു, കബീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചത്. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
എബിവിപി ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു
കാസര്‍കോട്: കാസര്‍കോട് ഗവ.കോളേജിലെ രണ്ടാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയും എബിവിപി കാസര്‍കോട് നഗര്‍ സെക്രട്ടറിയുമായ പ്രദീഷ് കുമാറിനെ മര്‍ദ്ദിച്ചതില്‍ കാസര്‍കോട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളില്‍ മതസ്പര്‍ദ്ദയുണ്ടാക്കി അക്രമം അഴിച്ചുവിടുന്ന എംഎസ്എഫിണ്റ്റെ ഒരുമുഖമാണ് ഇന്നലെ ക്യാമ്പസില്‍ കണ്ടത്. കഴിഞ്ഞ കുറേക്കാലമായി ഗവ.കോളേജില്‍ ഗുണ്ടായിസത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന എംഎസ്എഫിനെ വിദ്യാര്‍ത്ഥികള്‍ ഒറ്റപ്പെടുത്തണമെന്നും എബിവിപി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഗവ.കോളേജില്‍ പഠിപ്പുമുടക്കവും ജില്ലയിലെ ക്യാമ്പസുകളില്‍ പ്രതിഷേധ പ്രകടനവും നടത്തുമെന്നും എബിവിപി ജില്ലാ കമ്മറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: