ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മെഹബൂബ് നഗറിലെ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന വോള്‍വോ ബസിന് തീപിടിച്ച് 45 പേര് വെന്തുമരിച്ചു. ബംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ജബ്ബാര്‍ ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. പുലര്‍ച്ചെ നാലര യോടെയായിരുന്നു അപകടം. െ്രെഡവറും ക്ലീനറും അടക്കം ഏഴോളം പേര് ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. സാരമായി പൊള്ളലേറ്റ ഇവരെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ബംഗളൂരുവിലെ കലാശിപാളയത്തില് നിന്നാണ് ബസ് പുറപ്പെട്ടത്. കര്‍ണൂലില്‍ നിന്നും 80 കിലോ മീറ്റര്‍ അകലെ മെബബൂബ് ജില്ലയിലെ ദേശീയപാത 44 ല്‍ കൊത്താക്കോട്ട എന്ന സ്ഥലത്ത് വച്ച് കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറില്‍ ഇടിച്ച് ബസിന്റെ ഡീസല്‍ ടാങ്കിന് തീ പിടിക്കുകയായിരുന്നു. തുടര്‍ന്ന് വലിയ ശബ്ദത്തോടെ ബസ് ആളിക്കത്തി. 49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ ഏറെപ്പേരും നല്ല ഉറക്കത്തിലായിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ബസില്‍ അകപ്പെട്ടുപോയി. വോള്‍വോ ബസ് ആയിരുന്നതിനാല്‍ ഗ്ലാസ് തകര്‍ത്ത് മാത്രമേ രക്ഷപ്പെടാന്‍ കഴിയുമായിരുന്നുള്ളൂ. ഇതും മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി.
തീ പടര്‍ന്നു പിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനവും വൈകി. ഓടിക്കൂടിയ ആളുകള്‍ക്ക് ബസിനു സമീപത്തേക്ക് അടുക്കാനാകാത്ത സ്ഥിതിയായിരുന്നു. ബസ് പൂര്‍ണമായും കത്തി നശിച്ചു. മരിച്ചവരില്‍ 27 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞു. മരിച്ചവരില്‍ അധികവും ഹൈദരാബാദ് സ്വദേശികള്‍ ആണ്്. ബംഗളൂരുവില്‍ നിന്നുള്ള ഏതാനും പേരും അപകടത്തില്‍ മരിച്ചിട്ടുണ്ട്. മരിച്ചവരില്‍ മലയാളികളില്ല.
ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. െ്രെഡവര്‍ ഉറങ്ങിപ്പോയതാകാമെന്നും സംശയിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ഉത്തരവിട്ടു്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. അപകടത്തില്‍പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി ബോത്സ സത്യനാരായണ പറഞ്ഞു.
പ്രദീപ് നമ്പ്യാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: