ലഖ്നൗ: മുസാഫര്‍ നഗറിലെ പുതിയ കലാപം സാമുദായിക സംഘര്‍ഷമാണെന്ന് പറയാന്‍ കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി ദേവ്നഗര്‍. പോസ്റ്റുമോര്‍ട്ടത്തില്‍ മരിച്ചവരുടെ മൃതദേഹത്തില്‍ നിന്നും വെടിയുണ്ടകള്‍ തറച്ച പാടുകള്‍ ഉണ്ടെന്ന് വ്യക്തമായി. മറ്റ് പല വലിയ പരിക്കുകളുമുണ്ട്. പല സ്ഥലങ്ങളിലും പോലീസ് എത്താന്‍ കഴിയില്ലെന്നും ഡി.ജി.പി പറഞ്ഞു.
സ്ഥലത്തെ സംഘര്‍ഷാവസ്ഥയ്ക്ക് ഇനിയും അയവ് വന്നിട്ടില്ല. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുന്നതിന് പോലീസും ബുദ്ധിമുട്ടുകയാണ്.
കലാപത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. മുസഫര്‍ നഗറിലെ ബുധാനാ പ്രദേശത്താണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. നാലുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 15 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
മുഹമ്മദ്പുരൈ ഗ്രാമത്തിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കലാപത്തിലേക്ക് നയിച്ചത്. മൂന്നു ചെറുപ്പക്കാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പട്ടത്. സെപ്റ്റംബറില്‍ മുസഫര്‍ നഗറിലുണ്ടായ കലാപത്തില്‍ അറുപതോളം പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: