മുംബൈ: ഫോട്ടോ ജര്ണലിസ്റ്റിനെ ക്രൂരമായി പീഡിപ്പിച്ച സംഭവം നടന്നിട്ട് രണ്ട് മാസം കഴിഞ്ഞു. രാജ്യത്തെ നടുക്കിയ മുംബൈയിലെ ഈ സംഭവത്തിന് പിന്നാലെ മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുകയാണ്.
ഇത്തവണ ഇരയായത് പതിനാറ് വയസുകാരിയായ പെണ്‍കുട്ടിയാണ്. വെള്ളിയാഴ്ച്ച രാത്രിയോടെ മുംബൈയിലെ ഗോറിഗാവോണിലാണ് സംഭവം. സമീപ വാസികളായ ആറ് പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി വിളിച്ചു വരുത്തിയ പെണ്‍കുട്ടിയെ വിജനമായൊരിടത്ത് വച്ച് കൂട്ടബലംത്സംഗത്തിനിരയാക്കുകയായിരുന്നു.
മദ്യം കുടിപ്പിച്ചതിന് ശേഷമാണ് പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് പെണ്‍കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച്ച നടന്ന സംഭവം പെണ്‍കുട്ടി അമ്മുമ്മയോട് വെളിപ്പെടുത്തിയതോടെ ഞായറാഴ്ച്ചയാണ് പുറം ലോകം അറിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതികള്‍ ഒളിവില്‍ പോയെന്നും ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് പറയുന്നു.
പ്രതികള്‍ക്ക് വേണ്ടി തിരച്ചിലാരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൂട്ടുനിന്ന രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: