കൊച്ചി: ആലപ്പുഴ കഞ്ഞിക്കുഴിയില്‍ കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞതായും അറസ്റ്റ് രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.
എന്നാല്‍ പ്രതികളെ കുറിച്ച് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായില്ല. അതേസമയം പുറത്തു നിന്നുള്ളവരല്ല അക്രമത്തിനു പിന്നിലെന്ന് അന്വേഷണ സംഘം പറഞ്ഞു.
രണ്ടു മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്. ഇതിന്റെ ഭാഗമായി 25,00ഓളം ഫോണ്‍കോളുകളാണ് അന്വേഷണ സംഘം പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: