കുംഭകോണം: തമിഴ്നാട്ടിലെ കുംഭകോണത്ത് പടക്കനിര്‍മ്മാണ ശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ എട്ട് പേര് മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ദീപാവലി ആഘോഷത്തിനായുള്ള പടക്കനിര്‍മ്മാണത്തിനിടെ ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്.
കുംഭകോണത്തെ ഒഴുക്കച്ചേരിയിലാണ് അപകടം നടന്നത്. പരുക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ പടക്കനിര്‍മ്മാണശാല പൂര്‍ണമായും കത്തിനശിച്ചു. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീ അണയ്ക്കാനുള്ള ശ്രമം അഗ്നിശമന സേനാംഗങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: