പാറ്റ്ന: കണ്ണുംപൂട്ടി വിമര്‍ശിക്കുന്ന രാഷ്ട്രീയ ശത്രുക്കളെ അമ്പരപ്പിക്കുന്ന സഹിഷ്ണതയുടെയും സ്നേഹത്തിന്റെയും നമോ മന്ത്രം ബീഹാറില്‍ വീണ്ടും ഒഴുകിയെത്തി. ഹുങ്കാര്‍ റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ആറുപേരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി അമുല്‍ബേബി രാഷ്ട്രീയക്കാര്‍ക്ക് കണ്ടുപഠിക്കാന്‍ ഒരു മാതൃകകൂടി സൃഷ്ടിച്ചു.
കനത്ത സുരക്ഷാ വലയത്തിനു നടുവില്‍ പഴയ പാറ്റ്നയുടെ സമീപ പ്രദേശമായ ഗൗരിച്ചക്കിലെ അസീംചക്ക് ഗ്രാമത്തിലേക്കാണ് ഇന്നലെ മോദി ആദ്യം പോയത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട രാജ് നരെയ്ന് സിങ്ങിന്റെ ഭാര്യയെയും ബന്ധുക്കളെയും അവിടെ മോദി അനുശോചനമറിയിച്ചു. സിങ്ങിന്റെ ചിത്രത്തില്‍ പുഷ്പഹാരമണിയിച്ച മോദി വീട്ടുകാരോടൊപ്പം തറയിലിരുന്നു കാര്യങ്ങള്‍ സംസാരിച്ചു. തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാരിന്റെ വകയായ അഞ്ചു ലക്ഷം രൂപ സിങ്ങിന്റെ കുടുംബത്തിനു കൈമാറി.
ജയപ്രകാശ് നാരായണിന്റെ അനുയായിരുന്ന രാജ് നരെയ്ന് സിങ്ങെന്ന 65 കാരനായ കര്ഷകന് വീട്ടുകാരെ അറിയിക്കാതെയാണ് മോദിയുടെ റാലിക്കായി പാറ്റ്നയില്‍ ചെന്നത്. സിങ്ങിന്റ മക്കളുടെ ജോലിക്കാര്യത്തില്‍ ഇടപെടാമെന്നും മോദി ഉറപ്പുനല്‍കി. തുടര്‍ന്ന് അദ്ദേഹം സ്ഫോടനത്തിന്റെ മറ്റൊരു ഇരയായ കമര്ജി ഗ്രാമനിവാസി വികാസ് സിങ്ങിന്റെ ബന്ധുക്കളെകണ്ടു ആശ്വാസം പകര്‍ന്നു. പിന്നാലെ സ്ഫോടനത്തില്‍ ജീവന് നഷ്ടപ്പെട്ട നിസിജ, താരാ ബരിയാര്‍പൂര്‍, അഹിയാപൂര്‍ ഗ്രാമ നിവാസികളുടെ ഉറ്റവരെയും ഉടയവരെയും അദ്ദേഹം സന്ദര്‍ശിച്ചു. ഇവിടങ്ങളിലെല്ലാം മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ബീഹാറിലെ മുതിര്‍ന്ന ബിജെപി നേതാവ് സുശില്‍ കുമാര്‍ മോദി, പ്രതിപക്ഷ നേതാവ് നന്ദ കിഷോര്‍ യാദവ് എന്നിവരും മോദിയെ അനുഗമിച്ചു. ഹെലികോപ്റ്റര്‍ ഇറക്കാനാവില്ലെന്നതിനാല് ഗോപാല്ഗന്ജിലെ മുന്ന ശ്രീവാസ്തവയുടെ വീട്ടില്‍ സന്ദര്‍ശനം നടത്താന്‍ മോദിക്കായില്ല. പിന്നീട് മുന്നയുടെ ഭാര്യയുമായി ടെലഫോണില്‍ സംസാരിച്ച മോദി അവര്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.
സ്ഫോടനത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കു ലക്ഷ്യമിട്ട വെള്ളിയാഴ്ച്ചയായിരുന്നു. മോദി ബീഹാറിലെത്തിയത്. പ്രതികൂലകാലവസ്ഥകാരണം തീരുമാനിച്ചതിലും രണ്ടു മണിക്കൂര്‍ വൈകിയാണ് അദ്ദേഹം പര്യടനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: