കൊച്ചി: പനമ്പിള്ളിനഗര്‍ ലക്ഷദ്വീപ് കോര്പ്പറേഷന് മുന്നില്‍ സീഫാറേഴ്സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഎംഎസ്) നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് പിന്തുണയറിയിച്ച് ഏഷ്യാനെറ്റ് എംപ്ലോയീസ് സംഘ് (ബിഎംഎസ്) ലക്ഷദ്വീപ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ഏഷ്യാനെറ്റ് എംപ്ലോയീസ് സംഘം സംസ്ഥാന സെക്രട്ടറി മാനുവല്‍ ബെട്സണ് സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബിഎംഎസ് വൈറ്റില ഉപമേഖലാ സെക്രട്ടറി പി.ടി. ബിജു അധ്യക്ഷത വഹിച്ചു. യൂണിയന് ജനറല്‍ സെക്രട്ടറി കെ.എസ്. അനില്‍കുമാര്‍, വൈറ്റില ഉപമേഖലാ വൈസ് പ്രസിഡന്റ് പ്രദീപ്, ഷാജി ജോസഫ്, പി.ആര്. ഓമനക്കുട്ടന്, സുനില്‍ കടവന്ത്ര തുടങ്ങിയവര്‍ സംസാരിച്ചു. ഏഴാം ദിവസത്തിലേക്കെത്തിയ അനിശ്ചിതകാല സത്യഗ്രഹസമരം ഒത്തുതീര്‍പ്പാക്കുന്നതിനുവേണ്ടി മാനേജ്മെന്റ് ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ഏഷ്യാനെറ്റ് എംപ്ലോയീസ് സംഘം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: