കൊച്ചി: വര്‍ത്തമാന കാലഘട്ടത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന ദാമ്പത്യത്തിലെ പാരസ്പര്യത്തിന്റെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ സാക്ഷ്യമാണ് സാനു ദമ്പതികള്‍ എന്ന് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ് അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും കാരിക്കാമുറി റസിഡന്‍സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രൊഫ.എം.കെ.സാനു-രത്നമ്മ ദമ്പതികളുടെ 60 -ാം വിവാഹ വാര്‍ഷികവും ദീപാവലി ആഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹ ജീവിതത്തിന്റെ ദീപ്തമായ 60 ആണ്ടുകളുടെ ഓര്‍മ്മകളില്‍ 60 മണ് ചിരാതുകള്‍ തെളിയിച്ചുകൊണ്ട് സാനു ദമ്പതികളോടൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഒട്ടേറെ ആളുകള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഡൊമിനിക് പ്രസന്റേഷന് എം.എല്‍.എ, അഹമ്മദ് കബീര്‍ എം.എല്‍.എ, എം.എം.ലോറന്‍സ്, എം.ജി.എസ് നാരായണന്, ഡോ.സി.കെ.രാമചന്ദ്രന്, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, പ്രൊഫ.എം.തോമസ് മാത്യു, സതേണ്‍ റെയില്‍വേ ഏരിയാ മാനേജര്‍ പി.എല്‍.അശോക്കുമാര്, ടി.എം.എബ്രഹാം, ഫാ.ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍, ഫാ.ആന്റണി മേനാച്ചേരി, ജസ്റ്റിസ്. പി.കെ.ഷംസുദ്ദീന്, ജോണ്‍ പോള്‍, ശ്രീമതി സുധ ദിലീപ്, മാത്യു ജോസഫ് മൂഴയില്‍, ജിജോ പാലത്തിങ്കല്‍, വി.കെ.കൃഷ്ണന് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. കാരിക്കാമുറി റസിഡന്റ്സ് അസോസിയേഷന് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ക്കു പുറമെ ദീപാവലി ആഘോഷവും സ്നേഹവിരുന്നും സൗഹൃദ സംഗമത്തിന്റെ പ്രത്യേകതകളായിരുന്നു. സ്മൃതി ധാര, ആര്‍ട്ടിസ്റ്റ് പി.ജെ.ചെറിയാന് ഫൗണ്ടേഷന്, ഡോ.പല്‍പ്പു സ്മൃതി എന്നീ സംഘടനകളും ആഘോഷത്തില്‍ പങ്കാളികളായി. ഫാ.റോബി കണ്ണന്‍ചിറ സി.എം.ഐ സ്വാഗതവും സി.ഡി.അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: