അംബുജാ: വടക്ക്കിഴക്കന്‍ നൈജീരിയയില്‍ ഇസ്ലാമിക ഭീകരര്‍ വിവാഹ സംഘത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ വരനുള്‍പ്പടെ 30 പേര് കൊല്ലപ്പെട്ടു.
എന്നാല്‍ സ്ഥലത്തെ ഭീകര പ്രവര്ത്തനത്തിലേര്പ്പെട്ടിരിക്കുന്നവര് ഇത് നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ അഞ്ച് പേര് മാത്രമെ കൊല്ലപ്പെട്ടിട്ടുള്ളെന്നാണ് ഇവരുടെ വാദം.
നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തെ ബാമാ ഗോസ റോഡിലാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു.
വന മേഖലയായതു കൊണ്ട് തന്നെ ഇവിടം ബോക്കോ ഹറാം ഭീകരുടെ ഒളിതാവളമാണ്. 2009ല്‍ ബോക്കോ ഹറാം രൂപീകരിച്ചതിന് ശേഷം ആയിരങ്ങളാണ് ഇവിടെ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: