വിജയനഗരം: ആന്ധ്രപ്രദേശിലെ വിജയനഗരത്തില്‍ ട്രെയിന്‍ അപകടത്തില്‍ 15 പേര് മരിച്ചു. ആലപ്പുഴ-ധാന്‍ബാദ് എക്സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. ധന്‍ബാദ് എക്സ്പ്രസിന് തീപിടിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യാത്രക്കാരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മരിച്ചവരില്‍ മലയാളികള്‍ ഉള്ളതായി വിവരമൊന്നും ലഭിച്ചിട്ടില്ല.
ഗോട്ട്ലാം സ്റ്റേഷനടുത്ത് ദ്വാരപോടി എന്ന സ്ഥലത്ത് ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം ഉണ്ടായത്. ധന്‍ബാദ് എക്സ്പ്രസിലെ എസ്1 , എസ്2 കോച്ചുകള്‍ക്ക് തീപിടിച്ചെന്ന അഭ്യൂഹം പരന്നതോടെ യാത്രക്കാര്‍ ചങ്ങലവലിച്ച് തീവണ്ടി നിര്‍ത്തി പുറത്തേക്കോടി. അതേസമയം, തൊട്ടടുത്ത പാളത്തിലൂടെ വന്ന റായ്ഗഢ് – വിജയവാഡ പാസഞ്ചര്‍ തീവണ്ടി യാത്രക്കാരിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നിമിഷനേരത്തിനകം യാത്രക്കാര്‍ തീവണ്ടിക്കടിയില്പ്പെട്ടു. ഒരുകിലോമീറ്ററോളം ചെന്നാണ് വണ്ടി നിന്നത്. തീവണ്ടിക്കടിയില്‍ ഇനിയും ഒരുപാടുപേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കിട്ടിയ വിവരം.
എട്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളും രണ്ടു കുട്ടികളും മരിച്ചതായാണ് ഇതുവരെയുള്ള വിവരം. പവര്ക്കട്ട്മൂലം രക്ഷാപ്രവര്‍ത്തനം ഒരുമണിക്കൂര്‍ വൈകി. ഒമ്പത് പേരെ തിരിച്ചിഞ്ഞിട്ടുണ്ട്. മറ്റ് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തവിധം ചിന്നിച്ചിതറിയിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി അതീവദുഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സാ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: