മൂവാറ്റുപുഴ: കനത്ത കാറ്റില്‍ തെങ്ങ് വീണ് വീടു തകര്‍ന്നു. ഇടിമിന്നലില്‍ വീടും വീട്ടുപകരണങ്ങളും കത്തി നശിച്ചു. കൃഷിയിടങ്ങളില്‍ വെള്ളം കയറിയും കനത്ത നാശം. ശനിയാഴ്ച വൈകിട്ട് 4മണിയോടെ വീശിയടിച്ച കനത്ത കാറ്റിലും മഴയിലും ശക്തമായ ഇടിമിന്നലിലും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
രണ്ടാര്‍ ചിരട്ടികാട്ടില് ബക്കറിന്റെ വീട്തെങ്ങ് വീണ് തകര്‍ന്നു. വീടിന്റെ മുന്‍വശത്തെ മേല്‍ക്കൂരയിലേക്കാണ് തെങ്ങ് വീണത്. അകത്തെ മുറിയില്‍ ഭാര്യയും മക്കളുമുണ്ടായിരുന്നുവെങ്കിലും അപകടം സംഭവിച്ചില്ല. കിഴക്കേക്കര പത്താം വാര്‍ഡില്‍ താമസക്കാരനായ ഇയാള്‍ കൂലിവേലക്കാരനാണ്. രണ്ടാര്‍ കിഴക്കേക്കര ഭാഗങ്ങളില്‍ തേക്കും മറ്റ് മരങ്ങളും കടപുഴകി വീണും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
മാറാടിയില്‍ ഇടിമിന്നലില്‍ കത്തിപോയ വീട്ടുപകരണങ്ങള്‍ക്കും വീടിനും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. മാറാടി എയ്ഞ്ചല്‍ വോയ്സ് ജംഗ്ഷനില്‍ നിരപ്പേല്‍ വനജാ രാമകൃഷ്ണന്റെ വീടിനാണ് മിന്നലേറ്റത്. റ്റി വി, വാഷിംങ്ങ് മെഷീന്, ഹോം തീയേറ്റര്‍, കുട്ടികളുടെ സമ്മാന ട്രോഫികള്‍, പുസ്തകങ്ങള്‍, തുണി, അലമാര, അടുക്കള പാത്രങ്ങള്‍ എന്നിവയെല്ലാം കത്തി നശിച്ചു. വീടിനുള്ളില്‍ കരിഞ്ഞ മണനിലനില്ക്കുകയാണ്. ഇടിമിന്നല്‍ വീടിന് നേരിട്ട് എറ്റതാവാം കാരണമെന്ന് കരുതുന്നു. ഈ സമയം വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മാറാടി വില്ലേജ് ഓഫീസര്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: