കല്‍പ്പറ്റ : ആദിവാസികളെ മദ്യാസക്തിയില്‍നിന്നു മോചിപ്പിക്കുന്നതിനു മുട്ടില്‍ വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സഹകരണത്തോടെ എക്സൈസ്, പട്ടികവര്‍ഗക്ഷേമ വകുപ്പ്, ജില്ലാപഞ്ചായത്ത് എന്നിവര്‍ നടപ്പിലാക്കുന്ന ‘മോചനം’ പദ്ധതിക്ക് വയനാട്ടില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മുട്ടില്‍ ലക്ഷംവീട് കോളനിയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശശി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എന്‍.കെ.റഷീദ് അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി ലക്ഷംവീട് കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുകയും ഹെല്‍ത്ത് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. ക്യാമ്പിന് മുട്ടില്‍ വിവേകാന്ദ മെഡിക്കല്‍ മിഷനിലെ ഡോ.ധന്യ, സൈക്യാട്രി സോഷ്യല്‍ വര്‍ക്കര്‍ ഡോ.അനൂപ് എന്നിവര്‍ നേതൃത്വം നല്കി.
പദ്ധതിയുടെ പ്രഥമഘട്ടത്തില്‍ ജില്ലയില്‍ വൈത്തിരി, വെങ്ങപ്പള്ളി, തരിയോട്, കോട്ടത്തറ, പൊഴുതന, കണിയാമ്പറ്റ, മുട്ടില്‍, മേപ്പാടി, പടിഞ്ഞാറത്തറ, മൂപ്പൈനാട് പഞ്ചായത്തുകളില്‍നിന്നു തെരഞ്ഞെടുത്ത 20 കോളനികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മദ്യവിപത്തിന്റെ പിടിയിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ കോളനികളാണ് ഇവ. 500 ഓളം കുടുംബങ്ങളാണ് ഈ കോളനികളില്‍. പദ്ധതി നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി കോളനികളില്‍ വിശദമായ സര്‍വേ നടത്തി രോഗികളെ ഡീ അഡിക്ഷന് വിധേയമാക്കും. ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്കി പദ്ധതി നടത്തിപ്പില്‍ പങ്കാളികളാക്കും. എല്ലാ മാസവും കോളനികളില്‍ മെഡിക്കല്‍ ക്യാമ്പ്, ബോധവല്കരണ ക്ലാസ്, കൗണ്‍സലിംഗ്, ചര്‍ച്ചകള്‍, സെമിനാറുകള്‍, പഠനങ്ങള്‍, സിനിമാ-സ്ലൈഡ് പ്രദര്‍ശനം, തെരുവുനാടകാവതരണം എന്നിവയും ‘മോചനം’ പദ്ധതിയുടെ ഭാഗമാണ്. പ്രഥമഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ കോളനികളെ ഒരു വര്‍ഷത്തിനകം ലഹരിമുക്തമാക്കുകയാണ് ലക്ഷ്യം. പദ്ധതി വിജയമെന്നു കണ്ടാല്‍ അടുത്ത സാമ്പത്തികവര്‍ഷം കൂടുതല്‍ കോളനികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ വിജയന് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.ആര്.ജയന്, എക്സൈസ് സ്റ്റാഫ് അസോസിയേഷന് പ്രസിഡന്റ് വി.കെ.മണികണ്ഠന്, കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്സ്പെകട്ര് ടി.ജെ.ടോമി, എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ്, എക്സൈസ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ കെ.മോഹനന് എന്നിവര്‍ പ്രസംഗിച്ചു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് സെക്രട്ടറി കെ.എ.അശോകന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: