വാഷിങ്ങ്ടണ്‍: യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) പ്രസിഡന്റ് ബരാക് ഒബാമയുടെ ഫോണും ചോര്‍ത്തിയോയെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ . ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കല്‍ അടക്കമുള്ള ലോക നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങളും ഗൂഗിള്‍, യാഹു തുടങ്ങിയ ഇന്റര്‍നെറ്റ് ഭീമന്മാരുടെ സെര്‍വറുകളിലെ വിവരങ്ങളും എന്‍എസ്എ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഒരു പ്രമുഖ ചാനലിനു നല്കിയ അഭിമുഖത്തിലാണ് റാന്‍ഡ് ഈ സംശയം പ്രകടിപ്പിച്ചത്.
എന്‍എസ്എയുടെ ചാരവൃത്തി പരിധിവിട്ടു. സര്‍വ മര്യാദകളുടെയും ലംഘനമെന്നതിന് ശരിക്കുള്ള അര്‍ത്ഥം ദേശീയ സുരക്ഷാ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെന്നാണ്. പ്രസിഡന്റിന്റെ ടെലഫോണ്‍ പോലും ചോര്‍ത്തിയോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഫോണ്‍ ഡി കോഡ് ചെയ്യാന്‍ അവര്‍ക്ക് അധികം പ്രയാസമുണ്ടാവില്ലല്ലോ, അമേരിക്കന്‍ ഫോറിന് ഇന്റലിജന്‍സ് സര്‍വൈലന്‍സ് നിയമം എന്‍എസ്എയ്ക്ക് നല്കുന്ന അമിത അധികാരത്തെ ചൂണ്ടിക്കാട്ടി റാന്‍ഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: