തിരുവനന്തപുരം: സ്വഭാവദൂഷ്യത്തിന്റെയും ലൈംഗികാരോപണത്തിന്റെയും പേരില്‍ പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കടക്കെതിരെ നടപടി. പാച്ചല്ലൂര്‍ സ്വദേശിയായ യുവതിയുമായുള്ള വഴിവിട്ട ബന്ധവും തുടര്‍ന്ന് വിവാഹം ചെയ്യേണ്ടി വന്ന സാഹചര്യവുമാണ് നടപടിക്ക് ആധാരം. ബന്ധം വളര്‍ന്നതോടെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. നേരത്തെ വിവാഹിതനായ ഇമാം ഇത് നിരസിച്ചെങ്കിലും യുവതിയുടെ മഹല്ല് കമ്മിറ്റി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. സംഭവം പുറത്തായതോടെ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന പാളയം മുസ്ലിം ജമാഅത്ത് ഭരണസമിതിയുടെ അടിയന്തരയോഗം ജമാലുദ്ദീന്‍ മങ്കടയില്‍ നിന്ന് രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി വക്താവായി അറിയപ്പെടുന്ന ജമാലുദ്ദീന്‍ മങ്കട നേരത്തെ ശാന്തപുരം ഇസ്ലാഹിയ കോേളജ് അധ്യാപകനായിരുന്നു.
മൗലവിയെ സംരക്ഷിക്കാന്‍ പാളയം മുസ്ലിം ജമാഅത്ത് കമ്മറ്റിയിലെ ജമാഅത്തെ ഇസ്ലാമി പ്രതിനിധികള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതേസമയം, നടപടിക്രമങ്ങള്‍ പാലിക്കാതെ അതീവരഹസ്യമായി മൗലവിയുടെ നിക്കാഹ് നടത്തിയതിന്റെ പേരില്‍ യുവതിയുടെ സ്വദേശമായ പാച്ചല്ലൂര്‍ മഹല്ല് ഭരണസമിതിയിലും പ്രശ്നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. മൗലവിക്കെതിരെ ഉയര്‍ന്ന പരാതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. മൗലവിക്കെതിരെ ചില പരാതികള്‍ ഉണ്ടെന്ന് പാളയം ജമാഅത്ത് ഭരണസമിതി സ്ഥിരീകരിച്ചെങ്കിലും നടപടിയെടുക്കാത്തതിനെക്കുറിച്ച് പ്രതികരിച്ചില്ല. ജമാലുദ്ദീന്‍ മങ്കട അവധിയിലാണെന്നാണ് ജമാഅത്ത് അധികൃതര്‍ പറയുന്നത്.
തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശിനിയായ യുവതിയുമായി രണ്ടുവര്‍ഷമായി തുടരുന്ന ബന്ധമാണ് മൗലവിയുടെ സ്ഥാനം തെറിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. നേരത്തെ രണ്ടു തവണ വിവാഹ മോചനം നേടിയതാണ് യുവതി. ജമാഅത്തെ ഇസ്ലാമിയുടെ പാളയം ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ഖുര്‍ആന്‍ ക്ലാസിലൂടെയാണ് മൗലവി യുവതിയുമായി അടുത്തതെന്നാണ് വിവരം. ബന്ധം മുറുകിയതോടെ യുവതി വിവാഹാഭ്യര്‍ഥന നടത്തി. നേരത്തെ വിവാഹിതനായ മൗലവി രണ്ടാം വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പലവിധ പ്രലോഭനങ്ങളിലൂടെയും യുവതിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് വിവാഹത്തിന് വഴങ്ങേണ്ടി വന്നു. ഒക്ടോബര്‍ 20ന് ഞായറാഴ്ച രാത്രി അതീവരഹസ്യമായാണ് പാച്ചല്ലൂര്‍ ജമാഅത്തില്‍ വെച്ച് നിക്കാഹ് നടന്നത്. ആത്മീയപ്രഭാഷണങ്ങളിലൂടെയും സാമൂഹ്യപ്രവര്‍ത്തനത്തിലൂടെയും പ്രശസ്തനായ ഇമാം തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഭരണ സമിതിയിലെ ഭൂരിപക്ഷം പേരും ശക്തമായ നിലപാട് സ്വീകരിച്ചു. ഇമാം പദവിയില്‍ നിന്ന് നീക്കണമെന്ന പൊതുവികാരമാണ് ഭരണസമിതിയുടെ അടിയന്തിര യോഗത്തിലുണ്ടായത്. അതേസമയം, മൗലവിയെ തിരിച്ച് കൊണ്ടുവരാന്‍ ജമാഅത്തെ ഇസ്ലാമി ശ്രമം തുടങ്ങിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: