അമ്പലപ്പുഴ: ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രക്കുളത്തില്‍ പോത്തിന്റെ തലയും കാലും ഒഴുക്കി കലാപം ഉണ്ടാക്കാന്‍ ശ്രമം. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ദിവസവും നൂറുകണക്കിന് ഭക്തര്‍ ദര്‍ശനം നടത്തുവാന്‍ എത്തുന്ന ഇരട്ടക്കുളങ്ങര മഹാദേവക്ഷേത്രത്തിലെ കുളത്തിലാണ് മതഭീകരവാദികളുടെ ഒത്താശയോടെ സംഭവം നടന്നത്.
ക്ഷേത്രത്തില്‍ പൂജാരിമാര്‍ ഉള്‍പ്പെടെ കുളിക്കുന്നകുളത്തിലാണ് പോത്തിന്റെ തല നിക്ഷേപിച്ചത്. സമീപത്തെ ഇറച്ചികടയുടെ ഉടമയുടെ നേതൃത്വത്തിലാണ് അറവുമാലിന്യം നിക്ഷേപിച്ചതെന്ന് സംശയിക്കുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഭക്തജനങ്ങള്‍ അമ്പലപ്പുഴ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി അവശിഷ്ടങ്ങള്‍ ചാക്കില്‍ കയറ്റി കൊണ്ടുപോവുകയുമായിരുന്നു.
ക്ഷേത്രത്തിന് സമീപം ലൈസന്‍സില്ലാതെ ഇറച്ചികട നടത്തുവാന്‍ വാര്‍ഡുമെമ്പറും പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്നാണ് അനുമതി കൊടുത്തതെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു. ഏതാനും മാസം മുന്‍പ് ഇത്തരത്തില്‍ അറവുമാലിന്യങ്ങള്‍ കുളത്തില്‍ നിക്ഷേപിച്ച് കലാപം നടത്തുവാനുള്ള നീക്കത്തിനെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് പിക്കറ്റ് ചെയ്തിരുന്നു.
ക്ഷേത്ര വിശ്വാസം തകര്‍ക്കുന്ന തരത്തിലുള്ള നടപടികളില്‍ നിന്നും ഭീകരവാദികള്‍ പിന്മാറിയില്ലെങ്കില് ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് ഹിന്ദു സംഘടനകള്‍ തയ്യാറാകുമെന്നും അടിയന്തരമായി അറവുശാല അടച്ചുപൂട്ടി ഉടമക്കെതിരെനടപടി സ്വീകരിക്കണമെന്നും ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദുഐ ക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകിട്ട് പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: