തിരുവനന്തപുരം: ഡിസംബര്‍ ആറുമുതല്‍ തിരുവനന്തപുരത്താരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 220 ചിത്രങ്ങളെത്തും. ഡിസംബര്‍ ആറുമുതല്‍ 13വരെയാണ് ചലച്ചിത്രോത്സവം. രാജ്യാന്തര തലത്തില്‍ പ്രശസ്തമായ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 700 ചിത്രങ്ങളാണ് ഇത്തവണയെത്തിയത്. അതില്‍ നിന്ന് പ്രത്യേകസമിതി കണ്ട ശേഷം തെരഞ്ഞെടുത്ത 220 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവമാണ് നടക്കുന്നത്.
ക്രോയേഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ ഇത്തവണ മേളയിലുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള ചലച്ചിത്രങ്ങള്‍ ഇതുവരെ കേരളത്തിന്റെ മേളയ്ക്കെത്തിയിട്ടില്ല. പ്രത്യേക ആസ്വാദനാനുഭവമായിരിക്കും ഈ ചിത്രങ്ങള്‍ സമ്മാനിക്കുകയെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.
പ്രതിനിധികളായി ഏഴായിരം പേര്‍ക്കും ആയിരം മാധ്യമ പ്രവര്‍ത്തകര്‍ക്കും 300 അതിഥികള്‍ക്കുമാണ് ഇത്തവണ പാസ് നല്‍കുന്നത്. പാസ്സുകള്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. ഈ മാസം 15വരെ രജിസ്ട്രേഷന് തുടരും. തലസ്ഥാനത്തെ ഒമ്പതു തീയറ്ററുകളിലാണ് പ്രദര്‍ശനം.
ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ അതുമായി ബന്ധപ്പെട്ട പ്രത്യേകപ്രദര്ശനങ്ങള് ഉണ്ടാകും.
ചലച്ചിത്ര ലോകത്തു നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിടപറഞ്ഞവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേകപ്രദര്‍ശനവും സംഘടിപ്പിട്ടുണ്ട്. ഹരിഹരന് ചിത്രങ്ങളുടെ പ്രത്യേകവിഭാഗവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: