ആലുവ: ഭാരതീയ സംസ്കൃതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസവും സംസ്ക്കാരവും പകര്‍ന്ന് സമൂഹത്തിലേക്ക് പിഞ്ചോമനകളെ കൈപിടിച്ചുയര്‍ത്തുവാന്‍ യത്നിക്കുന്ന മാതൃഛായ ബാലഭവന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ജസ്റ്റിസ് ആര്.ഭാസ്ക്കരന്‍ പറഞ്ഞു.
ചൊവ്വര മാതൃഛായ ബാലഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന ദീപാവലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവാത്സല്യങ്ങള്‍ എന്തെന്നറിയാതെ നിത്യദുരിതമനുഭവിക്കുന്ന നിരവധി കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇവരെ പൂര്‍ണ്ണമായും സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് വി.ജി.ശിവദാസ് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് കെ.വേണു ദീപാവലി സന്ദേശം നല്കി. വ്യക്തിജീവിതത്തിലൂടെ സമൂഹത്തോടുള്ള പ്രബുദ്ധത വളര്‍ത്തിയെടുക്കാന്‍ മനുഷ്യന് കഴിയണമെന്ന് ദീപാവലി സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. മനുഷ്യനില്‍ ശാന്തിയും സമാധാനവും ഉണ്ടാകണമെങ്കില്‍ സമൂഹമനസില്‍ സമര്‍പ്പണമനോഭാവം വളര്‍ന്നുവരണമെന്ന് തുടര്‍ന്ന് സംസാരിച്ച ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന് പറഞ്ഞു.
കലാമണ്ഡലം സുമതി ആദ്യസമര്‍പ്പണം നടത്തി. കാല് നൂറ്റാണ്ടിലേറെക്കാലം പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്ന ‘ജന്മഭൂമി’ ആലുവ ലേഖകന്‍ ശ്രീമൂലം മോഹന്‍ദാസ്, വയലോര കര്ഷകന് വേലായുധന്, ക്ഷീരകര്ഷകന് രാജപ്പന്, വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്ന് നടന്ന കുടുംബസംഗമം ബിജെപി ദേശീയസമിതി അംഗം ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ആര്.വി.ജയകുമാര്‍ പ്രഭാഷണം നടത്തി. ചെയര്മാന് എം.ജി.രാജേഷ് അധ്യക്ഷത വഹിച്ചു. ടി.ദിനേഷ്, ടി.ബി.ഹരി, കെ.എസ്.പ്രഞ്ജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: