പാലക്കാട്: മവോയിസ്റ്റ് ഭീഷണിയും അന്തര്‍സംസ്ഥാന നദിജല കരാറുകളും മൂലം അതീവ ജാഗ്രതാ പ്രദേശമായി പ്രഖ്യാപിച്ച ശിരുവാണി അണക്കെട്ടിന് സുരക്ഷാ?ഭീഷണി. വയനാട്ടില്‍ നിന്നും കൊണ്ടുവന്ന് ശിരുവാണി വനത്തില്‍ ഉപേക്ഷിച്ച കാട്ടാനയുടെ ആക്രമണം ?ഭയന്ന് വനം വകുപ്പ് അണക്കെട്ടിലേക്കുള്ള വഴികള്‍ അടച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് വഴിവച്ചത്.
തമിഴ്നാട് ക്യൂ ബ്രാഞ്ചും തണ്ടര്‍ ബോള്‍ട്ട് സേനംഗങ്ങളും മവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തി അണക്കെട്ട് സുരക്ഷാവിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ശിരുവാണി അണക്കെട്ട് പരിസരത്ത് താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ച് ജലസേചന വിഭാഗം സുരക്ഷ ശക്തമാക്കിയിരുന്നു. 23 താല്‍ക്കാലിക ജീവനക്കാരെയാണ് ശിരുവാണി അണക്കെട്ട് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ വയനാട്ടില്‍ നിന്നും കൊണ്ടുവന്ന് ശിരുവാണി വനത്തിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട കാട്ടാന ശിരുവാണി വനത്തിലേക്കുള്ള വഴിയില്‍ നിലയുറപ്പിച്ചത് മൂലം ഒരുമാസത്തിലധികമായി അണക്കെട്ട് സുരക്ഷാ ജീവനക്കാര്‍ കാട്ടില്‍ പ്രവേശിപ്പിക്കുന്നത് വനം വകുപ്പ് നിരോധിച്ചിരിക്കുകയാണ്.
ആനയെ ചികിത്സിക്കാന്‍ തയ്യാറാകാതെ റിസര്‍വ് വനത്തിലേക്കുള്ള പ്രവേശന കവാടം കൊട്ടിയടച്ചത് മൂലം വനം- ജലസേചന ഉദ്യോഗസ്ഥര്‍ തമ്മില്‍ രൂപപ്പെട്ട ശീതസമരം സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. വനംവകുപ്പ് ചെക്ക് പോസ്റ്റ് അടച്ചത് മൂലം ഇവര്‍ക്ക് മാസങ്ങളായി ജോലിക്ക് ഹാജരാകാന്‍ കഴിയാത്തത് അണക്കെട്ട് സുരക്ഷയുടെ കാര്യത്തില്‍ വലിയ വീഴ്ചയാണെന്ന് ജലസേചന വകുപ്പ് കുറ്റപ്പെടുത്തുന്നു.
വലിയ ട്യൂമര്‍ വളര്‍ന്ന് അനങ്ങാന്‍ കഴിയാത്ത ആനറോഡരികില് തന്നെ തമ്പടിച്ച് വഴിയാത്രക്കാരെ ആക്രമിക്കുന്നുണ്ട്. ഏഴുപേര്‍ ആക്രമണത്തിനിരയായി. ശിരുവാണി വനത്തില്‍ നിന്നും ആനയെ ആനക്കൊട്ടിലേക്ക് മാറ്റി ചികിത്സിക്കാന്‍ അനുമതി ലഭിക്കാത്തതാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നതെന്ന് വനം വകുപ്പ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: