കണ്ണൂര്‍: ആഭ്യന്തര വകുപ്പിനെതിരേ കണ്ണൂര്‍ ഡിസിസി പരാതി നല്കി. സുരക്ഷ നല്കുന്നതില് പൊലീസിന് വീഴ്ച പറ്റിയെന്നാരോപിച്ചാണ് പരാതി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കു നേരേ കല്ലേറുണ്ടായ സാഹചര്യത്തില്‍ സുരക്ഷ നല്കണമെന്നാവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആലപ്പുഴയിലെ കൃഷ്ണ പിള്ള സ്മാരകം തകര്‍ത്തതിനു ശേഷവും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്ന് പരാതിയില്‍ ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: