പാറ്റ്ന: ഭീകരരുടെ ഹിറ്റ് ലിസ്റ്റില്‍ നരേന്ദ്ര മോദിയാണ് പ്രഥമ സ്ഥാനത്തന്ന് പിടിയിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്ത്തകന് ഇംതിയാസിന്റെ വെളിപ്പടുത്തല്‍. മോദിയെ ലക്ഷ്യമിട്ടാണ് പാറ്റ്നയില്‍ സ്ഫോടനം ആസൂത്രണം ചെയ്തതെന്നും മൊഴിയിലുണ്ട്.റാഞ്ചിയിലാണ് ഇതിന്റെ ആസൂത്രണം നടന്നത്. പാറ്റ്നയിലെ ചില മുസ്ലീം ചെറുപ്പക്കാര്‍ക്ക് പതിനായിരം രൂപ വീതം നല്‍കിയാണ് ബോംബുകള്‍ സ്ഥാപിച്ചത്. താന്‍ പിടിയിലായാലും ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തനങ്ങള്‍ക്കു കോട്ടമൊന്നുമുണ്ടാകില്ലെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. അതിനിടെ ഭീകരരുടെ ഹിറ്റ് ലിസ്റ്റിലുള്ള മോദിക്ക് സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സംരക്ഷണം നല്‍കണമെന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളിയത് വിവാദമാകുന്നു. മോദിക്ക് ഇപ്പോള്‍ സെഡ് കാറ്റഗറിയിലുള്ള എന്‍ എസ് ജി സംരക്ഷണമാണ് നല്‍കുന്നത്. ഗുജറാത്ത് പോലീസിലെ കമാന്റോ സംഘവും മോദിക്ക് സംരക്ഷണം നല്‍കുന്നുണ്ട്. മോദി പങ്കെടുക്കുന്ന റാലികള്‍ക്കു മുന്‍പ് ഇനി ഗുജറാത്ത് പോലീസിന്റെ ബോംബ് സ്ക്വാഡ് പ്രത്യേക പരിശോധനകള്‍ നടത്തും. പാറ്റ്ന സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ ഗുജറാത്ത് പോലീസുകള്‍ സംയുക്ത സംഘം രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: