ഗാന്ധിനഗര്‍: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി മന്ത്രിസഭ വികസിപ്പിച്ചു. ആറ് പുതിയ മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി.
ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മോദിക്ക് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രചാരണത്തിനായി പോകേണ്ടതുകൊണ്ട് സംസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കുന്നതിനാണ് മന്ത്രിസഭ വികസിപ്പിച്ചത്.
അഞ്ച് മുന്മന്ത്രിമാേരയും ഒരു യുവ എംഎല്‍എ യും ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വിപൂലികരിച്ചത്. മോദിയുടെ സാന്നിദ്ധ്യത്തില്‍ ഗവര്‍ണറായ കമലയുടെ മുന്നില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ജഷ്വന്ദ് സിംഗ് ഭാഫൂര്, ദിലീപ് താക്കൂര്‍, ഛത്രസിംഗ് മോരി,വാസന് അഹിര്‍, ജയ്ദ്രത്ത്സിംഗ് പാര്‍മര്‍, ജയേഷ് രാധാദിയ തുടങ്ങിയവരാണ് പുതിയതായി അധികാരമേറ്റ മന്ത്രിമാര്‍. മോദിയുടെ മന്ത്രിസഭയില്‍ അംഗമായ യുവ എംഎല്‍എ ജയേഷ് പോര്‍ബന്തറിലെ ബിജെപി എംപിയുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: