പെരുമ്പാവൂര്‍: ഇടത് വലത് കക്ഷികളെ മാറ്റിനിര്‍ത്തിയുള്ള സമരങ്ങള്‍ രാമയംഗലം ഗ്രാമപഞ്ചായത്തിലെ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്മാന് സി.പി.റോയി പറഞ്ഞു. സേവ് രായമംഗലം പടിപാടികളുടെ ഭാഗമായുള്ള അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിനീകരണം മുഴുവന്‍ കേരളത്തിലെയും വിഷയമാണെന്നും സി.പി.റോയി കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസിന് സമീപമാണ് സമരം ആരംഭിച്ചത്. രായമംഗലം പഞ്ചായത്തില്‍ 200ല്‍ അധികം വരുന്ന പ്ലൈവുഡ് പ്ലാസ്റ്റിക് കമ്പനികള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ കര്‍മ്മസമിതി നാളുകളായി സമരരംഗത്താണ്. നൂറ് കണക്കിന് പ്രവര്‍ത്തകരും നാട്ടുകാരുമാണ് അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കുന്നത്. ഒന്നാം ഘട്ടത്തില്‍ റിലേ സത്യഗ്രഹമാണ് നടക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
പഞ്ചായത്തിലെ 10 പ്രാദേശിക കര്‍മ്മസമിതികളുടെ നേതൃത്വത്തിലാണ് റിലേ സമരങ്ങള്‍ നടക്കുന്നത്. കമ്പികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ തല ഒത്തുതീര്‍പ്പുകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നവ നിരോധിക്കണമെന്നും കര്‍മ്മസമിതി ആവശ്യപ്പെട്ടു. അനിശ്ചിതകാല സമരത്തിലും പ്രതിഷേധ റാലിക്കും കര്‍മ്മസമിതി ദേശീയ കമ്മറ്റി ചെയര്മാന് വര്‍ഗീസ് പുല്ലുവഴി പഞ്ചായത്ത് സമിതി നേതാക്കളായ ശശിധരന്‍പിള്ള, രാമചന്ദ്രന് നായര്‍, ജിസ് എം.കോരത് തുടങ്ങിയവര്‍ നേതൃത്വം നല്കി. സമരം മറ്റുപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് വര്‍ഗ്ഗീസ് പുല്ലുവഴി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: