മൂവാറ്റുപുഴ: ഈശ്വര വിശ്വാസികള്‍ ഭണ്ഡാരത്തില് സമര്‍പ്പിക്കുന്ന പണം ദേവനുള്ളതാണെന്നും ജീവനക്കാര്‍ അത് ദുരുപയോഗം ചെയ്യരുതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡാന്റ് അഡ്വ.എം.പി ഗോവിന്ദന്‍നായര്‍ പറഞ്ഞു. ദേവസ്വം എംപ്ലോയീസ്ഫെഡറേഷന് തൃക്കാരിയൂര്‍ ഗ്രൂപ്പു കമ്മറ്റിയുടെ ആഭിമുഖ്യത്തില്നിയുക്ത ശബരിമല മേല്‍ശാന്തി പിഎന്‍ നാരായണന് നമ്പൂതിരിക്ക് വിനായക ഓഡിറ്റോറിയത്തില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതം മാറാനും അഭീഷ്ടകാര്യസിദ്ധിക്കും കുടുംബഭദ്രതയ്ക്കുമാണ് വിശ്വാസികള്‍ പണം ക്ഷേത്രങ്ങളീലെ ഭണ്ഡാരങ്ങളില് സമര്‍പ്പിക്കുന്നത്.ഈ പണം എണ്ണി തിട്ടപ്പെടുത്തുന്ന ജീവനക്കാരില്‍ ചിലര്ദുരുപയോഗം ചെയ്യുന്നതും മദ്യപിക്കാന്‍ ഉപയോഗിക്കുന്നതും കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഈ പരാമര്‍ശം. ഫെഡറേഷന് സംസ്ഥാനപ്രസിഡന്റ്ടി.കെ അജിത്പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി വേണുഗോപാല്‍ ഐഎസ് മുഖ്യപ്രഭാഷണം നടത്തി.
പി എന്‍ നാരായണന് നമ്പൂതിരിക്ക് ഉപഹാര സമര്‍പ്പണം റിട്ടയേഡ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്സി ആര് രാധാകൃഷ്ണന് നായര്‍ നടത്തി. തിരുവല്ല കുഴിക്കാട്ടില്ലത്ത് എ എ ഭട്ടാതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ മധു സി വാര്യര്‍ ബി സന്തോഷ്കുമാര്‍ എം ജി സുകുമാരന്‍ പി അജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് നാരായണന് നമ്പൂതിരിയെ ആദരിച്ചു. ത്രിക്കാരിയൂര്‍ ദേവസ്വ ഗ്രൂപ് ഓഫീസര്‍ വി എസ് ബാലാജി, അസിസ്റ്റന്റ് കമ്മീഷണര്‍ ആര് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: