വര്‍ക്കല: വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര രക്ഷാധികാരി അശോക സിംഗാള്‍ ശിവഗിരി മഠം സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 10 മണിയോടെ മഹാസമാധിയിലെത്തിയ അദ്ദേഹത്തെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പൊന്നാണടയണിയിച്ച് സ്വീകരിച്ചു.
സ്വാമി സത്യാനന്ദതീര്‍ത്ഥ, സ്വാമി മംഗളസ്വരൂപാനന്ദ, സ്വാമി ശങ്കരാനന്ദ, മഠം മാനേജര്‍ ഗോപിനാഥന്, വിശ്വഹിന്ദുപരിഷത്ത് ജില്ലാപ്രസിഡന്റ് പള്ളിക്കല്‍ മുരളീധരന്, ജോയിന്റ് സെക്രട്ടറി മടവൂര്‍ ബാബു, സ്വാമി പ്രകാശാനന്ദസരസ്വതി, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് വിജയകുമാര്‍, ടൗണ്കാര്യവാഹ് അജു, ഹിന്ദുഐക്യവേദി താലൂക്ക് ട്രഷറര്‍ മാവിളബാബു, താലൂക്ക് സഹകാര്യവാഹ് അഖില്‍ തുടങ്ങിയവരും സ്വീകരിക്കാനുണ്ടായിരുന്നു. തുടര്‍ന്ന് മഹാസമാധിയില്‍ പ്രാര്‍ത്ഥനയ്ക്കുശേഷം പൂജാരി ശങ്കരാനന്ദസ്വാമിയില് നിന്ന് പ്രസാധവും തീര്‍ത്ഥവും സ്വീകരിച്ചശേഷം ശിവഗിരി ഗസ്തൗസിലെത്തി. സ്വാമി പ്രകാശാനന്ദ ഉള്‍പ്പെടെയുള്ള സന്യാസിമാരുമായി ചര്‍ച്ച നടത്തി. വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനനന്‍, പ്രതീഷ് വിശ്വനാഥന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
നരേന്ദ്രമോദി പ്രധാനമന്ത്രി ആയാല്‍ ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് കോട്ടം സംഭവിക്കുമെന്ന ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണമാണ് ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയായിട്ടുള്ളതെന്നും മോദി ഭാരതത്തിന്റെ പ്രധാനമന്ത്രി ആകണമെന്നത് അലഹബാദില്‍ നടന്ന കുംഭമേളയില്‍ വച്ച് ഇരുപതിനായിരത്തോളം സന്ന്യാസിസമൂഹം എടുത്ത തീരുമാനമാണ്. യുവാക്കളടക്കമുള്ള ഭാരതത്തിലെ ജനങ്ങളുടെ ആഗ്രഹമാണിത്. മതേതര സംസ്കാരത്തോടൊപ്പം വലിയൊരു പൈതൃകവും ആദര്‍ശവും അവകാശപ്പെടുന്നതാണ് ഭാരതം. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശ്വഹിന്ദുപരിഷത്ത് മുന്നേറുന്നത്. രാമക്ഷേത്ര പുനര്‍നിര്‍മ്മാണം എന്നത് വിച്ച്പിയുടെ ലക്ഷ്യങ്ങളില്‍ ഒന്നാമത്തേതാണ്. സിംഗാള്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: