20. ധനാദ്ധ്യക്ഷഃ – ധനത്തിന് അധ്യക്ഷനായവന് “ധിനോതി ഇതി ധനം” എന്നും “ദധന്തി ഇതിധനം” എന്നും നിഷ്പത്തി. സന്തോഷിപ്പിക്കുന്നതും ഫലമുണ്ടാകുന്നതും ആയതെന്തോ അത് ധനം എന്ന് രണ്ടു നിഷ്പത്തിയെയും ചേര്‍ത്ത് അര്‍ത്ഥം പറയാം. വിദ്യ, ജ്ഞാനം, തപസ്സ്, ഭൂമി, ധാന്യം, കന്നുകാലികള്‍, ലോഹങ്ങള്‍, ആരോഗ്യം, കീര്‍ത്തി തുടങ്ങി ആനന്ദം തരുന്നതും പ്രയോജനപ്പെടുത്തുന്നതുമായി ഉള്ളതെല്ലാം ധനമാണ്. ഓരോരുത്തര്‍ക്കും അഭിരുചി അനുസരിച്ച് ഓരോ ധനത്തോട് താല്‍പ്പര്യം ഉണ്ടായി എന്നുവരാം.
അധ്യക്ഷന്‍ എന്ന പദത്തിന് പല അര്‍ത്ഥങ്ങളുള്ളതില്‍ മേല്‍നോട്ടം വഹിക്കുന്നവന്, ചുമതലക്കാരന് എന്ന അര്‍ത്ഥം സന്ദര്‍ഭത്തില്‍ സ്വീകരിക്കാം.
രണ്ടും ചേര്‍ന്ന ധനാധ്യക്ഷന്‍ എന്ന നാമത്തിന് എല്ലാ സമ്പത്തിനും അധിപതി എന്നര്‍ത്ഥം. ഓരോരുത്തര്‍ക്കും അവരുടെ അര്‍ഹതയും അഭിരുചിയും അനുസരിച്ച് യുക്തമായ ധനം ഭഗവാന് കൊടുക്കുന്നു.
കുബേരനെയും ധനാധ്യക്ഷന്‍ എന്നുപറയാറുണ്ട്. എല്ലാ സമ്പത്തിന്റെയും ചുമതലക്കാരനായി കുബേരനെ പുരാണങ്ങള്‍ കീര്‍ത്തിക്കുന്നു. ഭഗവാന്റെ വിഭൂതികളുടെ അംശഭൂതനായി വിശ്രവസ്സിന്റെ മകനായി പിറന്ന കുബേരന് ഭഗവാനില്‍നിന്ന് അഭിന്നനാണെന്ന് വാദിക്കാം.
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: