കല്‍പ്പറ്റ : രാത്രിയാത്രാ നിരോധനം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഈ മാസം അഞ്ചിന് വയനാട്ടില്‍ ഹര്‍ത്താല്‍ ആചരിക്കും. ഫാര്‍മേഴസ് റിലീഫ് ഫോറം, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴസ് അസോസിയേഷന്, ജനതാദള്‍-എസ് തുടങ്ങിയ സംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവില്‍ രാത്രിയാത്ര സാധ്യമായ കാട്ടിക്കുളം-തോല്‍പ്പെട്ടി റോഡിലും നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കമാണ്. എന്‍.എച്ച് 212 ലെ ചരക്ക് നീക്കം പകല്‍ സമയങ്ങളില്‍ നിയന്ത്രിക്കാനും ആലോചനയുണ്ട്. എന്‍.എച്ച് 33 ബാവലി മൈസൂര്‍ റോഡിലെയും എന്‍.എച്ച് 212ലെയും രാത്രി യാത്രാ നിരോധനം എടുത്തുകളയുക, ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ ആവശ്യമായ മാറ്റങ്ങളോടെ നടപ്പാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹര്‍ത്താല്‍. രാത്രിയാത്രാ നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് മാര്‍ച്ച് അടക്കമുള്ള സമരമുറകള്‍ സ്വീകരിക്കേണ്ടിവരുമെന്നും ഏകോപന സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: