വാഷിംഗ്ടണ്‍: കാശ്മീരില്‍ ചാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഐഎസ്ഐയ്ക്ക് പാക് പ്രധാനമന്ത്രി നവാഷ് ഷറീഫ് പിന്തുണ നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. 1992 മെയ് മാസത്തിലാണ് ഷറീഫ് രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഐഎസ്ഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് പാക്കിസ്ഥാന്റെ മുന്‍ യുഎസ് സ്ഥാനപതി ഹുസൈന് ഹക്കാനി രചിച്ച മാഗ്നിഫിസന്റ് ഡെല്യൂഷ്യന്‍സ് എന്ന പുസ്തകത്തില്‍ പറയുന്നു.
ഭീകരവാദത്തിന്റെ സ്പോണ്‍സര്‍മാര്‍ എന്നാണ് അമേരിക്ക പാക്കിസ്ഥാനെ വിശേഷിപ്പിച്ചത്. പാക്കിസ്ഥാന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതെല്ലാം അവഗണിക്കുകയായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
ഇന്ത്യയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന് തയ്യാറായില്ല എന്നുമാത്രമല്ല യുഎസിന്റെ മുന്നറിയിപ്പിന് എതിരായി പ്രവര്‍ത്തിക്കുകയും ചെയ്തു. അമേരിക്കന്‍ മാധ്യമങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള ആദ്യപടിയായി രണ്ട് ദശലക്ഷം യുഎസ് ഡോളര്‍ അനുവദിക്കാനും ഷറീഫ് തീരുമാനിച്ചതായി ഹക്കാനി തന്റെ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
യുഎസിനെ സ്വാധീനിക്കുന്നതിനുള്ള ചുമതല ഷറീഫ് ഏല്‍പ്പിച്ചതും ഹക്കാനിയെയായിരുന്നു. ഈ ചുമതല ഏല്ക്കാന് വിസമ്മതിച്ച ഹക്കാനി പിന്നീട് ശ്രീലങ്കയിലെ പാക് അംബാസഡറായി ചുമതലയേല്‍ക്കുകയായിരുന്നുവെന്നും പുസ്തകം വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: