ലഖ്നൗ: ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ വീണ്ടും വര്‍ഗീയ കലാപം. മുസഫര്‍ നഗറിലെ ബുധാനാ പ്രദേശത്താണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
കലാപത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇപ്പോഴുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
മുഹമ്മദ്പുരൈ ഗ്രാമത്തിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കലാപത്തിലേക്ക് നയിച്ചത്. മൂന്നു ചെറുപ്പക്കാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പട്ടത്.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബറില്‍ മുസഫര്‍ നഗറിലുണ്ടായ കലാപത്തില്‍ അറുപതോളം പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: