ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ പിന്നിലാക്കി ലോകത്തെ ഏറ്റവും ശക്തരായ വ്യകതികളുടെ പട്ടികയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് ഒന്നാം സ്ഥാനത്ത്.
മൂന്നാമനായി പട്ടികയില്‍ ഇടം കണ്ടെത്തിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഷീ ജിന്‍പിംഗ് പട്ടികയില്‍ ശ്രദ്ധ പിടിച്ചു പറ്റി. കഴിഞ്ഞ വര്‍ഷം ജിന്‍പിംഗ് ഒന്‍പതാം സ്ഥനത്തായിരുന്നു ഉണ്ടായിരുന്നത്.
പട്ടികയില്‍ ഇടം നേടിയിരിക്കുന്ന പത്ത് പേരില്‍ ഒരാള്‍ മാത്രമാണ് ബിസിനസുകാരന്. വാള്‍മാര്‍ട്ടിന്റെ സിഇഒ മൈക്കല്‍ ഡ്യൂക്ക് മാത്രമാണ് ഏക ബിസിനസുകാരന്. മറ്റു ഒന്‍പത് പേരും ഭരണാധികാരികളും രാഷ്ട്രീയക്കാരുമാണ്.
ആദ്യ പത്തില്‍നിന്ന് പുറത്തായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പതിനൊന്നാമനാണ്. ഫാന്‍സിസ് പാപ്പ നാലാമതും ജര്‍മന്‍ ചാന്‍സലര്‍ ഏന്‍ജല മെര്‍ക്കല്‍ അഞ്ചാമതുമുണ്ട്. പട്ടികയില്‍ ഏറ്റവും മുന്നിലുള്ള വനിതയും മെര്‍ക്കല്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: