ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. പതിനേഴു പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
ആറ് മുതല്‍ ഏഴ് വരെ കിലോഗ്രാം ഭാരമുളള സ്ഫോടക വസ്തുക്കള്‍ ഒരു ഇരു ചക്ര വാഹനത്തില്‍ ഘടിപ്പിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ബോംബ് സ്കോഡിന്റെ പ്രാഥമിക നിഗമനം.
സ്ഫോടനത്തില്‍ പ്രദേശത്തെ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ബലൂജിസ്ഥാന്‍ പ്രവിശ്യയില്‍ അക്രമണം വര്‍ദ്ധിക്കുന്നതില്‍ വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: