ന്യൂദല്‍ഹി: പാറ്റ്നയില്‍ ബിജെപി റാലിക്ക് സുരക്ഷയൊരുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബീഹാര്‍ സര്‍ക്കാരും പരാജയപ്പെട്ടെന്ന ആരോപണം ചൂടേറിയ ചര്‍ച്ചയാവുന്നതിനിടെ രാജ്യത്ത് സെഡ് കാറ്റഗറി സുരക്ഷയുള്ളവരുടെ ലിസ്റ്റിനെച്ചൊല്ലിയും ആക്ഷേപം. കല്‍ക്കരിക്കേസില്‍ കുറ്റാരോപിതനായ നവീന്‍ ജിന്‍ഡാലിനും സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേരക്കും സര്‍ക്കാര്‍ അതീവ സുരക്ഷയൊരുക്കുന്നതാണ് വിമര്‍ശനത്തിനിടയാക്കിയിട്ടുള്ളത്.
ദല്‍ഹി പോലീസിലെയും സി ആര്പിഎഫിലെയും 25 കമാന്റോകള്‍ വീതമാണ് ഇരുവര്‍ക്കും സുരക്ഷക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. ജിന്‍ഡാലിന് മാവോയിസ്റ്റുകളില്‍ നിന്ന് ഭീഷണിയുണ്ടെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. വധേരയുടെ കാര്യത്തില്‍ സോണിയയുടെ മരുമകന് എന്നല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ല. ഇരുവരും രാജ്യത്തെ വഞ്ചിച്ച് കോടികളുടെ അഴിമതി നടത്തിയ കേസുകളില്‍ പ്രതികളാണെന്നു മാത്രം. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദിക്കു പോലും നല്‍കാത്ത സുരക്ഷ ഇവര്‍ക്കു നല്കുന്നതില് വിമര്‍ശനമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: