ആലപ്പുഴ: മലയാളം വിക്കിസമൂഹത്തിന്റെ വാര്‍ഷിക സംഗമമായ വിക്കിസംഗമോത്സവം ഡിസംബര്‍ 21 മുതല്‍ 23 വരെ ആലപ്പുഴയില്‍ നടക്കും. പതിനാല് പ്രമുഖ ഇന്ത്യന്‍ ഭാഷാ വിക്കിപീഡിയകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
വിക്കിപദ്ധതികളുടെ ഉള്ളടക്കത്തിന് എണ്ണവും ഗുണവും വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ഉപയോക്താക്കളെ വിക്കിപദ്ധതികളിലേക്ക് ആകര്‍ഷിക്കാനുമായി തിരുത്തല്‍ യജ്ഞം സംഘടിപ്പിക്കും. വിവിധ ഭാഷകളിലുള്ള വിക്കിപീഡിയകളില്‍ പ്രത്യേകം തെരഞ്ഞെടുത്ത മേഖലകളിലെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്താനും നിലവിലുള്ള ലേഖനങ്ങള്‍ പുഷ്ടിപ്പെടുത്താനുമുള്ള കൂട്ടായ ശ്രമം നവംബര്‍ ഒന്നിനു തുടങ്ങി മലയാളം വിക്കിപീഡിയയുടെ പതിനൊന്നാം പിറന്നാള്‍ ദിനമായ ഡിസംബര്‍ 21ന് അവസാനിക്കും. വിക്കിസംഗമോത്സവത്തില്‍ എത്തുന്ന പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇംഗ്ലീഷിലും പന്ത്രണ്ട് ഇന്ത്യന്‍ ഭാഷകളിലെ വിക്കിപീഡിയകളിലും കേരളത്തെയും മലയാളത്തെയും സംബന്ധിച്ച ലേഖനങ്ങള്‍ ചേര്‍ക്കുന്നതാണ് ഈ തിരുത്തല്‍ യജ്ഞത്തിന്റെ പ്രധാനഭാഗം.
ഈ വര്‍ഷത്തെ തിരുത്തല്‍ യജ്ഞത്തിനുവേണ്ടി തെരഞ്ഞെടുക്കുന്ന പ്രത്യേക വിഷയങ്ങള്‍ ഇവയാണ്. മലയാള ഭാഷയും സാഹിത്യവും, തണ്ണീര്‍ത്തടങ്ങള്‍, കാലാവസ്ഥ, പരിസ്ഥിതി, ആലപ്പുഴ-ചരിത്രവും ഭൂമിശാസ്ത്രവും ഇന്ത്യയിലെ സംസ്ഥാനങ്ങള്‍, ജില്ലകള്‍, ലോക്സഭാ മണ്ഡലങ്ങള്‍, ലോകരാഷ്ട്രങ്ങള്‍, സംഘടനകള്‍.
നവംബര്‍ ഒന്നിന് വിക്കിസംഗമോത്സവത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്കായുള്ള രജിസ്ട്രേഷനും ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mlwik-i.in എന്ന വെബ്സൈറ്റോ www.ml.wikipedia.org/wiki/WP:WS2013 എന്ന വിക്കിതാളോ സന്ദര്‍ശിക്കുക. 9400203766, 9747014264 നമ്പരുകളില്‍ നേരിട്ട് വിളിച്ചും വിവരങ്ങള്‍ തേടവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: