ഭോപ്പാല്‍: താമര സുന്ദരമായൊരു പുഷ്പമാണ്. അപ്പോള്‍ താമരക്കുളമോ അതിമനോഹരമാവുമെന്നതില് സംശയമില്ല. എന്നാല്‍ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിലെ നേതാക്കള്‍ക്കുണ്ടോ സൗന്ദര്യബോധം. അവര്‍ക്ക് താമരക്കുളം കണ്ടാല്‍ ഹാലിളകും. വെള്ളംകണ്ട പേപ്പട്ടികളെപ്പോലെ ലക്ഷ്യബോധമില്ലാതെ അവര്‍ ഓടും.
മധ്യപ്രദേശ് കോണ്‍ഗ്രസിനെയാണ് താമരപ്പേടി പിടിപെട്ടിരിക്കുന്നത്. താമര നമ്മുടെ ദേശീയ പുഷ്പമാണെന്ന കാര്യംപോലും മറന്നാണവരുടെ പെരുമാറ്റം. സംസ്ഥാനത്തെ താമരക്കുളങ്ങളെല്ലാം എങ്ങനെയെങ്കിലും മൂടണമെന്നവര് കേഴുന്നു. അല്ലെങ്കില്‍ വോട്ടെല്ലാം ബിജെപിവാരിയെടുക്കുമത്രെ. താമരക്കുളങ്ങളെ മറയ്ക്കണമെന്ന മണ്ടന്‍ ആവശ്യവുമായി ഇലക്ഷന് കമ്മീഷനെ സമീപിക്കാനും ധൈര്യംകാട്ടി കോണ്‍ഗ്രസിലെ അതിബുദ്ധികള്‍.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്നു ഉറപ്പായിക്കഴിഞ്ഞു. ആകെയുള്ള 230 സീറ്റുകളില്‍ 148 മുതല്‍ 160എണ്ണംവരെ സ്വന്തമാക്കി ബിജെപി അധികാരം നിലനിര്‍ത്തുമെന്നു സര്‍വേകള്‍ പറയുന്നു.
ശിവരാജ് സിങ് ചൗഹാന് നയിക്കുന്ന ബിജെപി സര്‍ക്കാരില്‍ സംസ്ഥാനത്തെ 72 ശതമാനം ജനങ്ങളും തൃപ്തരാണെന്നും തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വോട്ടര്‍മാരുടെ കണ്ണില്‍ നിന്ന് ബിജെപി ചിഹ്നത്തെ കഴിയുന്നത്ര അകറ്റി നിര്‍ത്തുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നാണംകെട്ട നീക്കത്തിന് തുനിഞ്ഞത്.
ഇതിനെതിരെ ബിജെപി നേതാക്കള്‍ ശക്തമായി രംഗത്തെത്തി. കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ പാപ്പരത്തമാണ് ഇതിലൂടെ തെളിഞ്ഞതെന്നും താമരയെ മറയ്ക്കുകയാണങ്കില് കോണ്‍ഗ്രസ് ചിഹ്നമായ കൈ ഒളിച്ചുപിടിച്ച് ജനങ്ങള്‍ക്ക് നടക്കേണ്ടിവരില്ലെയെന്നും ബിജെപി വക്താവ് വിശ്വാസ് സ്വാരംഗ് ചോദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: